CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 47 Minutes 3 Seconds Ago
Breaking Now

പാര്‍ക്ക് ചെയ്യാന്‍ കൊടുത്ത കാര്‍ സ്‌കൂള്‍ ഓട്ടത്തിന്; സംഭവം അറിയുന്നത് അനധികൃത പാര്‍ക്കിംഗിന് 165 പൗണ്ട് പിഴ അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചപ്പോള്‍; ഹീത്രൂ മീറ്റ് & ഗ്രീറ്റ് എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ഇതൊക്കെയാണ് നടത്തുന്നത്

സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ വിട്ടുകളയാനും ഫൈന്‍ അടച്ച് നല്‍കാമെന്നുമാണ് പ്രതികരണം

വിമാനയാത്രക്ക് പോകുമ്പോള്‍ കാര്‍ ഉടമകള്‍ മീറ്റ് & ഗ്രീറ്റ് സ്ഥാപനങ്ങളുടെ സഹായം തേടുന്നത് പതിവാണ്. എന്നാല്‍ ഈ വാഹനങ്ങള്‍ കൃത്യമായി പാര്‍ക്ക് ചെയ്യുന്നില്ലെന്നും, വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്നതുമായുള്ള സംഭവങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പക്ഷെ പാര്‍ക്ക് ചെയ്യാന്‍ നല്‍കുന്ന കാര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഒരു ഫുട്‌ബോള്‍ കോച്ചാണ് ഈ തട്ടിപ്പിന്റെ പുതിയ ഇര. പാര്‍ക്ക് ചെയ്യാന്‍ നല്‍കിയ കാര്‍ സ്‌കൂള്‍ ഓട്ടത്തിന് ഉപയോഗിച്ചെന്ന് സ്‌കോട്ട് ബെയിന്‍സ് മനസ്സിലാക്കുന്നത് 165 പൗണ്ട് ഫൈന്‍ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചപ്പോള്‍ മാത്രം. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവ ഫുട്‌ബോളര്‍മാരെ പരിശീലിപ്പിക്കുന്ന വ്യക്തിക്കാണ് പാര്‍ക്കിംഗ് കമ്പനി ഈ പണികൊടുത്തത്. ഫെബ്രുവരിയില്‍ ഫിന്‍ലാന്‍ഡിലേക്ക് ഹീത്രൂവില്‍ നിന്നും യാത്ര ചെയ്യാനെത്തിയപ്പോഴാണ് സ്‌കോട്ട് പാര്‍ക്കിംഗ് സ്ഥാപനത്തിന്റെ സേവനം ഉപയോഗിച്ചത്. എന്നാല്‍ ഈ സമയത്ത് അനധികൃതമായി കാര്‍ പാര്‍ക്ക് ചെയ്തതിന് 165 പൗണ്ട് പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചപ്പോള്‍ ഇദ്ദേഹമൊന്ന് ഞെട്ടി. 

ഒരു സ്‌കൂളിന് സമീപമാണ് കാര്‍ നിര്‍ത്തിയിട്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇത് പരിഗണിച്ചാണ് അറ്റന്‍ഡന്റ് ബിഎംഡബ്യു കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ഉപയോഗിച്ചതായി സംശയം ഉയര്‍ന്നത്. ഫിന്‍ലാന്‍ഡിലെ എഫ് സാന്റാ ക്ലോസുമായി സഹകരിച്ച് 24 താരങ്ങളെ പരിശീലിപ്പിക്കാനാണ് സ്‌കോട്ട് എല്ലാ മാസവും പറന്നിരുന്നത്. ഈ യാത്രയിലെല്ലാം എയര്‍പോര്‍ട്ട് സെന്‍ഡ്രല്‍ പാര്‍ക്കിംഗ് സേവനമാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. 

സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ വിട്ടുകളയാനും ഫൈന്‍ അടച്ച് നല്‍കാമെന്നുമാണ് പ്രതികരണം. ഇനി ഇവരെയൊക്കെ കാര്‍ ഏല്‍പ്പിച്ചാല്‍ ടാക്‌സി ആക്കുമോയെന്നാണ് കോച്ചിന്റെ ഭയം. 




കൂടുതല്‍വാര്‍ത്തകള്‍.