നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഉണ്ടെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇത്തിക്കര പക്കിയുടെ ലുക്കും വൈറലായി.
അതിനിടെ കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ മോഹന്‍ലാലിനെ മിസ് ചെയ്യുന്നുവെന്ന് നായകന് നിവിന്‍ പറയുന്നു. നമുക്ക് പ്രചോദനമാകുന്ന ഒരു ഇതിഹാസത്തിനൊപ്പം ജോലി ചെയ്യാന്‍ സാധിക്കുക എന്നത് അനുഗ്രഹം തന്നെയാണ്. അത് മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു. നിങ്ങളെ ശരിക്കും മിസ് ചെയ്യുന്നു ലാലേട്ടാ.. നിവിന്‍ ട്വിറ്ററില്‍ കുറിച്ചു. സെറ്റില്‍ മോഹന്‍ലാലിനെ മിസ് ചെയ്യുന്നതായി സംവിധായകന് റോഷന് ആന്‍ഡ്രൂസും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കായംകുളം കൊച്ചുണ്ണിയില്‍ അതിഥി താരമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇത്തിക്കരപക്കി എന്ന കഥാപാത്രത്തിന്റെ ഭാഗമെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു.