CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 10 Minutes 22 Seconds Ago
Breaking Now

എങ്കവീട്ടു മാപ്പിള ഷോ അമേരിക്കന്‍ ഷോയുടെ കോപ്പിയടി

പെണ്ണന്വേഷിച്ച് കഷ്ടപ്പെടുന്ന ആര്യ... സ്വന്തമാക്കാന്‍ കഷ്ടപ്പെടുന്ന പെണ്‍കുട്ടികളും. എങ്കവീട്ടു മാപ്പിള എന്ന ഷോയ്ക്ക് വിമര്‍ശകര്‍ ധാരാളമാണ്. എന്നാല്‍ പരിപാടിയ്ക്ക് നല്ല റേറ്റിങ്ങുമുണ്ട് .റിയാലിറ്റി ഷോയുടെ ആശയം കിട്ടിയത് അമേരിക്കയില്‍ 16 വര്‍ഷം മുമ്പുള്ള എബിസി ടെലിവിഷന്‍ നടത്തിയ ദി ബാച്ചിലര്‍ എന്ന ഷോയില്‍ നിന്നാണ്.

സുന്ദരനും സമ്പന്നനുമായ ചെറുപ്പക്കാരന്‍, സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പെണ്ണുങ്ങള്‍, എലിമിനേഷന്‍ എല്ലാം എങ്കവീട്ടുമാപ്പിളയിലുമുണ്ട് .

ദ ബാച്ചിലറിന്റെ 22 എപ്പിസോഡുകള്‍ പുറത്തു വന്നെങ്കിലും അതില്‍ വിവാഹിതരായത് രണ്ടേ രണ്ടു പേര്‍ മാത്രമാണ്. മല്ലിക ഷെരാവത്തിനെ പ്രധാന കഥാപാത്രമാക്കി ഹിന്ദിയില്‍ വന്ന റിയാലിറ്റി ഷോയില്‍ താന്‍ ആരേയും കെട്ടാമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് മല്ലിക തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട് .

മത്സരാര്‍ഥികളും ഷോയുടെ നടത്തിപ്പുകാരും തമ്മിലുള്ള ഒരു കരാറാണ് ഇത്തരം സത്യങ്ങള്‍ പുറത്താരോടും വെളിപ്പെടുത്തുകയില്ല എന്നത്. ഒരു പക്ഷേ അബര്‍നദിയ്ക്ക് പറയാനുള്ളതും ഇതാകാം. ഏതായാലും പ്രേക്ഷകരെ പറ്റിച്ചും പണം വാരുകയാണ് ചാനല്‍ .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.