CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 56 Seconds Ago
Breaking Now

മഹാഭാരത കാലം മുതല്‍ ഭാരതത്തില്‍ ഇന്റര്‍നെറ്റുണ്ടായിരുന്നത്രെ ; വിചിത്രമായി ത്രിപുര മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍

''മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു''

മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് ഭാരതത്തിലുണ്ടായിരുന്നത്രെ! വിചിത്രമായ വാദവുമായി ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ബിപ്ലബ് ദേബ് രംഗത്ത്. പൊതുവിതരണവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

'ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. സാറ്റലൈറ്റ് സംവിധാനം ആ കാലം മുതല്‍ ഉണ്ട്.' ബിപ്ലബ് ദേബ് പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സാധാരണ ജനങ്ങളെയും ഡിജിറ്റല്‍ വത്കരിക്കാന്‍ വലിയ പ്രയത്‌നമാണ് നടത്തുന്നത്. മോദി ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ട്വിറ്ററിലൂടെയും ജനങ്ങള്‍ക്ക് സുപരിചിതനാണ്.അദ്ദേഹം പറഞ്ഞു.ഏതായാലും രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെക്കുറിച്ചുളള മുഖ്യമന്ത്രിയുടെ വാദം ജനങ്ങളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.


 

 




കൂടുതല്‍വാര്‍ത്തകള്‍.