CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 55 Seconds Ago
Breaking Now

സൈനിക നീക്കത്തിന് മുന്‍പ് വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട കോര്‍ബിനെതിരെ തെരേസ മേയ്; നാട്ടുകാരെ മുഴുവന്‍ അറിയിച്ച് എയര്‍ഫോഴ്‌സ് വിമാനം വരുന്നുണ്ടെന്ന് വിളംബരം ചെയ്ത് യുദ്ധം നടത്തിയാല്‍ അവസ്ഥ എന്താകും!

പാര്‍ലമെന്റിന് അധികാരം നല്‍കുന്നത് ജനാധിപത്യപരമായ ആവശ്യമാണെന്ന് ജെറമി കോര്‍ബിന്‍

ബ്രിട്ടന്റെ ശത്രുക്കളെ മുന്‍കൂട്ടി അറിയിച്ച് യുദ്ധം നടത്തണമെന്ന ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ ആവശ്യങ്ങള്‍ നിരാകരിച്ച് പ്രധാനമന്ത്രി തെരേസ മേയ്. എല്ലാ സൈനിക നീക്കങ്ങളും പാര്‍ലമെന്റില്‍ വോട്ടിനിട്ട് തീരുമാനിച്ച ശേഷം മതിയെന്ന ലേബര്‍ നേതാവിന്റെ നിലപാടിനെ പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ അവതരിപ്പിച്ച പ്രമേയം 266-നെതിരെ 317 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

സിറിയയില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് മുന്നോടിയായി കോമണ്‍സില്‍ വോട്ടിനിട്ടില്ലെന്നാണ് കോര്‍ബിന്റെ നീക്കങ്ങള്‍ക്ക് വേഗത നല്‍കിയത്. ഇതു പരിഗണിച്ച് വാര്‍ പവര്‍ ആക്ട് നടപ്പാക്കണമെന്നും അടിയന്തരചര്‍ച്ചകള്‍ നടത്താന്‍ പുതിയ നിയമം വേണമെന്നുമായിരുന്നു ലേബര്‍ നേതാവിന്റെ പ്രമേയം. എന്നാല്‍ നടപ്പാക്കുന്നതിന് മുന്‍പ് ഓരോ നീക്കങ്ങള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങുകയെന്നത് നടക്കാത്ത കാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റിന് ഇതിന്റെ നിയന്ത്രണം നല്‍കാന്‍ കഴിയില്ലെന്നും മേയ് കൂട്ടിച്ചേര്‍ത്തു.

ചില അവസരങ്ങളില്‍ പ്രധാനമന്ത്രിക്ക് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും. കോമണ്‍സ് വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്ത് ശത്രുക്കള്‍ക്ക് വിവരം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇങ്ങനെ ചെയ്താല്‍ സിറിയയ്ക്ക് വ്യോമാക്രമണത്തിന് മുന്‍പ് പ്രതിരോധ സിസ്റ്റങ്ങള്‍ നടപ്പാക്കാന്‍ അവസരം നല്‍കലാകും. കൂടാതെ കെമിക്കല്‍ ആയുധങ്ങള്‍ നീക്കാനും സമയം ലഭിക്കും, തെരേസ മേയ് വ്യക്തമാക്കി. എന്നാല്‍ പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ അധികാരം നല്‍കുന്നത് ജനാധിപത്യപരമായ ആവശ്യമാണെന്ന് ജെറമി കോര്‍ബിന്‍ അവകാശപ്പെട്ടു.

സിറിയന്‍ വ്യോമാക്രമണം ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കോര്‍ബിന്റെ വാദങ്ങളെ ഒരു തരത്തിലും അംഗീകരിക്കാത്ത നിലപാടാണ് ടോറികള്‍ സ്വീകരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.