CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 13 Seconds Ago
Breaking Now

ഒരു ജെട്ടി ഉണ്ടാക്കിയ പൊല്ലാപ്പ്; ചെല്‍ട്ടെനാമില്‍ അഴുക്കുചാല്‍ ജീവനക്കാരെ നട്ടംതിരിച്ച ആ വസ്തു ഒടുവില്‍ പുറത്തെടുത്തു; ഉടമയെ കണ്ടെത്താന്‍ ശ്രമം

ഹെയ്ഡന്‍ സീവേജ് ട്രീറ്റ്‌മെന്റ് വര്‍ക്ക്‌സിലെ സെവേണ്‍ ട്രെന്റ് വാട്ടറിലാണ് സംഗതി കണ്ടെത്തിയത്.

ഗോസ്റ്ററിലെ ചെല്‍ട്ടെനാമില്‍ സീവേജ് ജീവനക്കാരെ വട്ടംകറക്കി ഒരു വസ്തു. നഗരത്തിലെ അഴുക്കുചാലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ച പ്രശ്‌നത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ഒരു വലിയ അടിവസ്ത്രം. സീവേജ് ട്രീറ്റ്‌മെന്റ് ജോലിക്കിടെയാണ് ഈ വസ്തു കണ്ടെത്തി നീക്കം ചെയ്തത്.

ഹെയ്ഡന്‍ സീവേജ് ട്രീറ്റ്‌മെന്റ് വര്‍ക്ക്‌സിലെ സെവേണ്‍ ട്രെന്റ് വാട്ടറിലാണ് സംഗതി കണ്ടെത്തിയത്. എയ്‌ലിന്‍ എന്ന ഒരു ലേബലാണ് നിക്കറില്‍ പതിച്ചിട്ടുള്ളത്. സീവേജ് ബ്ലോക്ക് ചെയ്യാന്‍ പാകത്തിലുള്ള പല വിധത്തിലുള്ള വസ്തുക്കള്‍ ലഭിക്കാറുണ്ടെന്ന് സെവേണ്‍ ട്രെന്‍ഡ് കമ്മ്യൂണിറ്റി റിലേഷന്‍ഷിപ്പ് അഡൈ്വസര്‍ പോള്‍ ടിംഗിള്‍ പറഞ്ഞു.

പാന്റ് എടുത്ത് ടോയ്‌ലറ്റില്‍ ഇട്ട് ഫ്‌ളെഷ് ചെയ്യുന്നത് ബുദ്ധിശൂന്യമായ നടപടിയാണെന്ന് ആരെയും പറഞ്ഞ് മനസ്സിലാക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാഗ്യം കൊണ്ടാണ് സ്വീവര്‍ പൈപ്പ് വെള്ളപ്പൊക്കം സൃഷ്ടിക്കാതെ പോയത്. അതുകൊണ്ട് ടോയ്‌ലറ്റില്‍ ഇടുന്നത് എന്തൊക്കെയാണെന്ന കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് പോള്‍ ഓര്‍മ്മിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.