CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 16 Minutes 8 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രത്തിന്റെ നോട്ടില്‍ ഗണപതിയുടെ ചിത്രം !

ഇവിടത്തെ 20000 ത്തിന്റെ നോട്ടിലാണ് ഗണപതിയുള്ളത്.

ഹിന്ദു ധര്‍മ്മം ആചരിക്കുന്ന ഇന്ത്യയില്‍ പോലും കാണാത്ത കാഴ്ചയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ജീവിക്കുന്ന ഇന്തോനേഷ്യയിലെ കറന്‍സിയില്‍ കാണുന്നത്. ഹിന്ദു ജനവിഭാഗം ആരാധിക്കുന്ന ഗണപതിയുടെ ചിത്രമാണ് ഇന്തോനേഷ്യയിലെ നോട്ടില്‍ ഉള്ളത്.

ഇന്തോനേഷ്യയിലെ കറന്‍സിയെ ' രൂപിയാ' എന്നാണ് പറയുന്നത്. ഇവിടത്തെ 20000 ത്തിന്റെ നോട്ടിലാണ് ഗണപതിയുള്ളത്. വിശ്വാസ പ്രകാരം സമ്പത്ത് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നത് ഗണപതിയാണെന്നാണ് ജനത്തിന്റെ വിശ്വാസം.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്തോനേഷ്യയിലെ സമ്പദ് വ്യവസ്ഥ ആകെ തകര്‍ന്നിരുന്നു. ഈ സമയത്ത് അവിടത്തെ ചില ദേശീയ സാമ്പത്തിക ചിന്തകരും മറ്റും ഒരുപാട് ആലോചിച്ചിട്ടാണ് ഇരുപതിനായിരത്തിന്റെ നോട്ടിറക്കിയത്. നോട്ടില്‍ ഗണപതിയുടെ ചിത്രവും അടിച്ചു. അതിന് ശേഷം അവിടത്തെ സമ്പദ് വ്യവസ്ഥ ശക്തമായത്രെ. ഇതിനാല്‍ ഗണപതിയാണ് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ കാത്തുസൂക്ഷിക്കുന്നതെന്നാണ് ഇവര്‍ കരുതുന്നത് .

 




കൂടുതല്‍വാര്‍ത്തകള്‍.