CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 50 Seconds Ago
Breaking Now

ആമസോണ്‍ ജീവനക്കാര്‍ മൂത്രമൊഴിക്കുന്നത് കുപ്പികളില്‍ ; ബ്രിട്ടനിലെ ഓഫീസില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരത

എഴുത്തുകാരനായ ജെയിംസ് ബ്ലേഡ്വെത് ആണ് ഇതു സംബന്ധിച്ച് പുസ്തകമിറക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ശൃംഖലയാണ് ആമസോണ്‍. ആമസോണിലെ ജീവനക്കാരുടെ ദുരതത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജോലി ഭാരം കാരണം മൂത്ര ഒഴിക്കാന്‍ പോലും  ഇടവേളയെടുക്കാന്‍ ജീവനക്കാര്‍ക്ക് ആകുന്നില്ല. എഴുത്തുകാരനായ ജെയിംസ് ബ്ലേഡ്വെത് ആണ് ഇതു സംബന്ധിച്ച് പുസ്തകമിറക്കിയത്.

ആറു മാസം ബ്രിട്ടനിലെ ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ സേവനം ചെയ്ത അനുഭവമാണ് ജെയിംസ് എഴുതിയത്.

സത്യാവസ്ഥ അറിയാന്‍ അവിടെ ജോലിക്കാരനായി പ്രവേശിച്ച ആറു മാസത്തെ അനുഭവമാണ് പുസ്‌കത്തില്‍ വിവരിച്ചിരിക്കുന്നത്. യുകെയിലെ സ്ട്രാറ്റ്‌ഫെഡ്ഷയറിലുള്ള ആമസോണിന്റെ വെയര്‍ ഹൗസില്‍ സാധനം മാറ്റന്ന ജോലിക്കാര്‍ക്കാണ് കുപ്പിയില്‍ മൂത്രമൊഴിയ്‌ക്കേണ്ട ഗതികേട്. ടോയ്‌ലറ്റ് കുറച്ചകലെയായതിനാല്‍ പോയി തിരിച്ചുവരാന്‍ സമയ നഷ്ടമാകുമെന്നതും കമ്പനിയെ ഇതു ബാധിക്കുമെന്നതിനാലുമാണ് ജീവനക്കാര്‍ ഈ ഗതികേടിലായത്. കമ്പനി അധികൃതര്‍ ഇതിനെതിരെ രംഗത്തു വന്നു.

ഓര്‍ഗനൈസ് നടത്തിയ പഠനത്തിലും 74 ശതമാനം ജീവനക്കാരും ടോയ്‌ലറ്റ് ഉപയോഗിക്കാന്‍  മടിക്കുന്നവരാണ്. ആമസോണിലെ 88 ശതമാനം പേരും പറഞ്ഞത് തങ്ങള്‍ക്ക് ഇനി ആമസോണില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് .




കൂടുതല്‍വാര്‍ത്തകള്‍.