CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 9 Minutes 21 Seconds Ago
Breaking Now

ബിസിസിഐയ നിലയ്ക്ക് നിര്‍ത്തും ? ബോര്‍ഡ് വിവരാവകാശ നിയമ പരിധിയിലേക്ക്

ബിസിസിഐയെ ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 12 പ്രകാരം സ്റ്റേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയില് പറയുന്നു.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വിവരാവകാശ നിയമ പരിധിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിയമ കമ്മിഷന്‍ ശുപാര്‍ശ. ബിസിസിഐയെ ഒരു ദേശീയ കായിക ഫെഡറേഷനായി അംഗീകരിച്ച് വിവരാവകാശ നിയമ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജസ്റ്റിസ് ബിഎസ് ചൗഹാന്‍ അധ്യക്ഷനായ സര്‍ക്കാര്‍ നിയമ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നിലവില്‍ സ്വകാര്യ സംരംഭമായി പ്രവര്‍ത്തിക്കുന്ന ബിസിസിഐയെ ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 12 പ്രകാരം സ്റ്റേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയില് പറയുന്നു. രാജ്യത്തെ കായിക സംഘടനകള്‍ എല്ലാം വിവരാവകാശ നിയമ പരിധിയില്‍ ആണെന്നിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മാത്രം ഒഴിഞ്ഞു നില്‍ക്കുന്നതിലെ അനൗചിത്വം ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയാണ് നിയമ കമ്മിഷനോട് ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

ബിസിസിഐക്കും ബിസിസിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും വിവരാവകാശ നിയമ പരിധിയില്‍ കൊണ്ടുവരുന്നത് സമിതിയുടെ സുതാര്യത വര്‍ധിപ്പിക്കും. മാത്രമല്ല, ടീം തെരഞ്ഞെടുപ്പ് മുതലുള്ള കാര്യങ്ങളില്‍ കോടതിയെ സമീപിക്കാന്‍ സാധിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.