CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 52 Minutes 28 Seconds Ago
Breaking Now

തീവ്രവാദം കയറ്റി അയക്കുന്നവരോട് മൗനം പാലിക്കാനാകില്ല ; മാനഭംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രധാനമന്ത്രി

ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലണ്ടന്‍ പ്രസംഗത്തില്‍ പാകിസ്ഥാന് തീക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം കയറ്റി അയക്കുന്നവരോട് മൗനം പാലിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.നേരിട്ട് യുദ്ധം ചെയ്യാന്‍ സാധിക്കാത്തവരാണ് തീവ്രവാദികളെ ഉപയോഗിക്കുന്നത്. ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് അത്തരക്കാര്‍ മനസ്സിലാക്കണം. എങ്ങനെയാണ് ശക്തമായ മറുപടി കൊടുക്കേണ്ടതെന്ന് തനിക്ക് അറിയാം എന്നും മോദി കൂട്ടിച്ചേര്‍ത്തു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വത അരുംകൊലയെ കുറിച്ച് പ്രതികരിച്ച മോദി, മാനഭംഗത്തെ ഒരിക്കലും രാഷ്ട്രീയവത്കരിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.മൂന്ന് രാജ്യങ്ങളിലായുള്ള യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് മോദി ലണ്ടനിലെത്തിയത്. ഭാരത് കി ബാത്ത്, സബ്‌കേ സാത്ത് എന്ന പേരിലുള്ള പരിപാടിയില്‍ ഭാരത സമൂഹത്തെ അഭിസംബോധന ചെയ്തു. 

റെയില്‍വേസ്റ്റേഷനില്‍ നിന്ന് രാജകൊട്ടാരത്തിലേക്ക് എന്ന് പറയാന്‍ എളുപ്പമാണെങ്കിലും ആ യാത്ര വളരെയധികം പ്രയാസങ്ങള്‍ നിറഞ്ഞതാണെന്ന് മോദി പറഞ്ഞു. റെയില്‍വേസ്റ്റേഷനില്‍ ചായക്കച്ചവടക്കാരനായി ജീവിതം തുടങ്ങിയ വ്യക്തിയാണ് താന്‍. ആ ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചെന്നും ഭാരത് കീ ബാത്,സബ്‌കെ സാത് പരിപാടിയില്‍ മോദി പറഞ്ഞു. ജനങ്ങള്‍ വിചാരിച്ചാല്‍ ഒരു ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി അത്രയധികമാണ്. ആദി ശങ്കരന്റെ ദര്‍ശനങ്ങളനുസരിച്ചാണ് താന്‍ ജീവിച്ചതെന്നും മോദി വ്യക്തമാക്കിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.