നടി കീര്‍ത്തി മഹാനടി എന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ്. സാവിത്രിയെ അവതരിപ്പിക്കാനൊരുങ്ങുന്ന കീര്‍ത്തിയുടെ കോസ്യൂം വലിയ വാര്‍ത്തയായിരിക്കുകയാണ്.
നൂറോളം നെയ്ത്തുകാര്‍ ഒന്നര വര്‍ഷം അധ്വാനിച്ചതിന്റെ ഫലമാണ് കീര്‍ത്തിയുടെ സാരികള്‍. ഗൗരംഗ് ഷാ തയ്യാറാക്കുന്ന സാരികള്‍ക്ക് ഏറെ കഷ്ടപ്പാടിന്റെ കഥ പറയാനുണ്ട്. ആറു മാസത്തെ ഗവേഷണ ശേഷം ഒരു വര്‍ഷത്തോളം നെയ്തും നിറം നല്‍കിയുമാണ് സാവിത്രിയാകാന്‍ കീര്‍ത്തിയ്ക്ക് സാരി ഒരുക്കിയത് .
തന്റെ ആദ്യ ചിത്രമായതിനാല്‍ ഇതൊരു വെല്ലുവിളിയാണ്. ലാളിത്യവും ആഡംബരവും ചേര്‍ത്ത് അവസരിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാഞ്ചിപുരം, ബനാറസ്, മംഗല്‍ഗിരി എന്നീ പട്ടുസാരികളും ചിത്രത്തില്‍ ഉണ്ട്.
ആ കാലത്തെ വസ്ത്രധാരണത്തെ കുറിച്ച് അറിയാന്‍ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചും പഠനം നടത്തിയും ആണ് കോസ്റ്റിയൂം ഒരുക്കിയതെന്ന് മഹാനടിയ്ക്ക് വേണ്ടി സാരികള്‍ ഡിസൈന്‍ ചെയ്ത ഗൗരംഗ് ഷാ പറയുന്നു .