CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 22 Seconds Ago
Breaking Now

റിയാലിറ്റി ഷോ ഫൈനല്‍ വേദിയില്‍ ആര്യയോട് കിടിലന്‍ ചോദ്യവുമായി പ്രേക്ഷക

ആര്യയ്ക്ക് ജീവിത പങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ഫിനാലെ എല്ലാവരും ആകാംക്ഷയോടെയാണ് കണ്ടത്.മൂന്നു പേരായിരുന്നു ഫൈനലില്‍. ഇവരില്‍ ആര്യ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യം എല്ലാവരിലുമുണ്ടായി. എന്നാല്‍ താന്‍ ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റ് രണ്ടുപേര്‍ക്ക് വലിയ വിഷമമാകുമെന്നും അതിനാല്‍ തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ് ആര്യ ഷോ അവസാനിപ്പിക്കുകയായിരുന്നു.മൂന്നു പെണ്‍കുട്ടികളുടെ കുംടുംബാംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട ചിലരും പരിപാടിയുടെ ഭാഗമായി. ആര്യയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഒരു പ്രേക്ഷക രംഗത്തെത്തി.

മൂന്നുപേരേയും വേദനിപ്പിക്കാതിരിക്കാനാണ് താങ്കള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പറയുന്നു. എന്നാല്‍ പ്രേക്ഷകരായ ഞങ്ങള്‍ ശരിക്കും വഞ്ചിക്കപ്പെട്ടു. ആര്യയ്ക്ക് നല്ല വധുവിനെ കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പരിപാടിയില്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. പുറത്തുപോയ 13 മത്സരാര്‍ത്ഥികള്‍ നേരത്തെ പുറത്തായപ്പോള്‍ നിങ്ങള്‍ക്ക് ഈ വേദന തോന്നിയില്ലേ.. പെണ്‍കുട്ടി ചോദിച്ചു. ഏതായാലും ഈ ചോദ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഓരോ പ്രേക്ഷകര്‍ക്കും ആര്യയോട് ചോദിക്കാനുണ്ടായിരുന്ന ചോദ്യമാണ് ഇത് .




കൂടുതല്‍വാര്‍ത്തകള്‍.