ഈ പാട്ട് ഭാഷാ ഭേദങ്ങള്‍ മറികടക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇത് ഇഷ്ടമാകകും. ഞാനുറപ്പ് തരുന്നു. മലയാളം ഗാനം പാടിയ ശേഷം പ്രിയ ഗായിക ശ്രേയ ഘോഷാല്‍ പറഞ്ഞ വാക്കാണിത്. പുറത്തിറങ്ങി നാലു ദിവസങ്ങള്‍ക്കുള്ളില്‍ അതു സത്യമായി. ഉമ്മപാട്ട് എന്ന പേരില്‍ വിളിക്കുന്ന തീവണ്ടി സിനിമയിലെ ജീവനാംശമായി താനേ... എന്ന ഗാനം വൈറലായി കഴിഞ്ഞു.
നാലു ദിവസങ്ങള്‍ കൊണ്ട് 8 ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ ഗാനം കണ്ടത്. മാത്രമല്ല ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ഈ പാട്ട് . ആദ്യം വലി നിര്‍ത്ത്, എന്നിട്ട് ഉമ്മ മതി, എന്ന നായിക പാട്ടിനിടയില്‍ ടൊവിനോയോട് പറയുന്ന ഡയലോഗും ഹിറ്റായി കഴിഞ്ഞു.പ്രണയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പാട്ട് ഹൃദ്യമായി കഴിഞ്ഞു.