CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 43 Seconds Ago
Breaking Now

കല്ല്യാണം വിളിപ്പിച്ചേ അടങ്ങൂ; കുടുംബത്തെ ഒഴിവാക്കുന്നത് നിശബ്ദമായി ആസ്വദിച്ച ഹാരിക്കെതിരെ മെഗാന്റെ അര്‍ദ്ധസഹോദരി; മാര്‍ക്കിള്‍സിനെ കണ്ടില്ലെന്ന് നടിക്കരുത്; രാജകുമാരന്‍ ആണുങ്ങളെ പോലെ പെരുമാറണമെന്ന് വരെയെത്തി ഭീഷണി!

കംപ്ലീറ്റ് കുടുംബത്തെയും വിന്‍ഡ്‌സറില്‍ മെയ് 19ന് നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ക്ഷണിക്കണമെന്നാണ് ആവശ്യം

വീട്ടില്‍ ഒരാള്‍ നല്ലൊരു കുടുംബത്തിലേക്ക് കല്ല്യാണം കഴിച്ച് പോകുമ്പോള്‍ ആ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാതെ പോകുന്ന ബന്ധുവിന്റെ അവസ്ഥയെന്താകും! നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കണം പരിഹാസവും ഏറ്റുവാങ്ങണം എന്നിട്ട് എനിക്കൊന്നും സംഭവിച്ചില്ലേ രാമനാരായണാ എന്ന് ഉരുവിട്ട് നടക്കണം. പക്ഷെ മെഗാന്‍ മാര്‍ക്കിളിന്റെ അര്‍ദ്ധസഹോദരി അങ്ങനെ എല്ലാം ഉള്ളിലൊതുക്കി മിണ്ടാതിരിക്കാന്‍ തയ്യാറല്ല. വിവാഹം ക്ഷണിപ്പിക്കാനായി നേരത്തെ മെഗാന് നേരെ നടത്തിയ ചൊറിച്ചിലുകള്‍ ഫലം കാണാതെ വന്നതോടെ സാക്ഷാല്‍ രാജകുമാരനെതിരെ തിരിഞ്ഞിരിക്കുകയാണ് അര്‍ദ്ധസഹോദരി സമാന്ത ഗ്രാന്റ്. 

രാജകീയ വിവാഹത്തിനുള്ള തീയതി അടുത്ത് വരുന്നതോടെ തങ്ങളെയൊന്നും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിന്റെ രോഷത്തിലാണ് സമാന്ത. കുടുംബവുമായി വലിയ അടുപ്പമില്ലാതെ കഴിയുന്ന മെഗാന്‍ ഇവരെ വിളിക്കാനുള്ള സാധ്യതയും കുറവാണ്. എന്നാല്‍ ഈ കഥകള്‍ വിളിച്ച് പറഞ്ഞ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് സമാന്ത. മെഗാനുമായി ബന്ധപ്പെട്ട പുസ്തകവും രചിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ഈ പുസ്തകം വിറ്റ് പോകാന്‍ വേണ്ടിയാണോ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന സംശയവുമുണ്ട്. മെഗാനെ വിട്ട് ഹാരി രാജകുമാരെ തന്നെ ചോദ്യം ചെയ്താണ് ഇവര്‍ ജനശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കുന്നത്. 

വലിയ തോതില്‍ മനുഷ്യാവകാശ പ്രവര്‍ത്തനം ഒക്കെ നടത്തിവരുന്ന ഹാരി കുടിലതക്കാരനാണെന്നാണ് സമാന്തയുടെ ആരോപണം. അതല്ലെങ്കില്‍ മാര്‍ക്കിള്‍ കുടുംബത്തെ അപ്പാടെ പരിഗണിക്കാത്ത മെഗാന്റെ നിലപാടിനൊപ്പം നില്‍ക്കില്ല. അല്‍പ്പം ആണത്തം കാണിക്കാനും ഇവര്‍ രാജകുമാരനെ ഉപദേശിക്കുന്നു. രാജകുടുംബത്തിന്റെ ഭാഗമായി തന്റെ ആദ്യ ഔദ്യോഗിക ദൗത്യത്തിന് മെഗാന്‍ എത്തിയ ഘട്ടത്തിലായിരുന്നു അര്‍ദ്ധസഹോദരിയുടെ സോഷ്യല്‍ മീഡിയ നാറ്റിക്കല്‍. രാജാവ് നഗ്നമാണ് എന്ന് ആരെങ്കിലും ചൂണ്ടിക്കാണിക്കണം, അല്ലാതെ മനുഷ്യാവകാശം പറഞ്ഞ് നടന്നിട്ട് കാര്യമില്ല, സമാന്ത ആരോപിക്കുന്നു. 

കഴിഞ്ഞ ആഴ്ചയാണ് യാതൊരു പരിചയവുമില്ലാത്തവരെ ക്ഷണിച്ചിട്ട് കുടുംബക്കാരെ ക്ഷണിക്കാന്‍ താല്‍പര്യം കാണിക്കാത്തതിന്റെ പേരില്‍ മെഗാനും, ഹാരിക്കും നേരെ സമാന്തയുടെ ട്വിറ്റര്‍ പ്രയോഗങ്ങള്‍ ആരംഭിക്കുന്നത്. കംപ്ലീറ്റ് കുടുംബത്തെയും വിന്‍ഡ്‌സറില്‍ മെയ് 19ന് നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ക്ഷണിക്കണമെന്നാണ് ഇവരുടെ ആവശ്യം. 




കൂടുതല്‍വാര്‍ത്തകള്‍.