CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 52 Minutes 53 Seconds Ago
Breaking Now

ഹീറോ പൈലറ്റിന് പിന്നാലെ ഹീറോ നഴ്‌സ്; വിമാനത്തില്‍ നിന്നും ജനല്‍വഴി പുറത്തേക്ക് പറന്ന സ്ത്രീയെ പിടിച്ചുകയറ്റിയ ശേഷം സിപിആര്‍ നല്‍കിയത് ഒരു റിട്ടയേര്‍ഡ് നഴ്‌സ്; പക്ഷെ മുഖത്തും, തലയ്ക്കും പരുക്കേറ്റ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല

മൂവരും സ്വന്തം ഓക്‌സിജന്‍ മാസ്‌കുകള്‍ ഉപേക്ഷിച്ചാണ് ഈ ശ്രമത്തില്‍ പങ്കുചേര്‍ന്നത്

32000 അടി മുകളില്‍ പറക്കുകയായിരുന്ന വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ജനല്‍ച്ചില്ല് തകര്‍ന്ന് ഇതുവഴി ഒരു യാത്രക്കാരി പുറത്തേക്ക് പറന്നെന്ന വാര്‍ത്ത ഇന്നലെ ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. മുന്‍ നേവി പൈലറ്റ് പറത്തിയ വിമാനം ഒരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട് അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. ടാമി ജോ ഷള്‍ട്‌സ് എന്ന പൈലറ്റിന്റെ ധീരതയെ പുകഴ്ത്തുകയും ചെയ്തിരുന്നു. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ നിന്നും പുറത്തേക്ക് പറന്ന സ്ത്രീയെ സഹയാത്രക്കാര്‍ ചേര്‍ന്നാണ് അകത്തേക്ക് തിരികെ കയറ്റിയത്. ഇവര്‍ക്ക് സിപിആര്‍ നല്‍കാന്‍ ഓടിയെത്തിയതാകട്ടെ വിമാനത്തിലുണ്ടായിരുന്ന റിട്ടയേര്‍ഡ് നഴ്‌സും. 

ന്യൂയോര്‍ക്കില്‍ നിന്നും ഡല്ലാസിലേക്ക് പറന്ന വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചതിന്റെ ചീള് വന്നിടിച്ചാണ് ന്യൂ മെക്‌സിക്കോ സ്വദേശിനി ജെന്നിഫര്‍ റിയോര്‍ഡന്‍ ഇരുന്ന സീറ്റിന് സമീപമുള്ള ചില്ല് തകര്‍ന്നത്. ഇതോടെ ഇവരെ വായുമര്‍ദ്ദം പുറത്തേക്ക് വലിക്കുകയായിരുന്നു. അരയ്ക്ക് മുകളിലുള്ള ഭാഗം പുറത്തേക്ക് പോയെങ്കിലും മറ്റ് യാത്രക്കാര്‍ ഓടിയെത്തി ഇവരെ പിടിച്ച് തിരികെ കയറ്റി. ഈ സമയം കൊണ്ട് തന്നെ ഇവരുടെ മുഖത്തും തലയ്ക്കും മാരകമായി പരുക്കേറ്റിരുന്നതായി ഓടിയെത്തിയ മുന്‍ നഴ്‌സ് പെഗ്ഗി ഫിലിപ്‌സ് പറഞ്ഞു. ഈ അപകടം ഉണ്ടായതോടെ യാത്രക്കാര്‍ ഭയചകിതരായി. പക്ഷെ ഫിലിപ്‌സും, ഫയര്‍ ഫൈറ്റന്‍ ആന്‍ഡ്രൂ നീഡമും, ടിം മക്ഗിന്റിയും റിയോര്‍ഡനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടു. 

മക്ഗിന്റിനായ നീഡമിന്റെ സഹായത്തോടെ സ്ത്രീയെ സീറ്റിലേക്ക് തിരികെ എത്തിച്ചത്. ഇതിന് ശേഷം ഫിലിപ്‌സ് സിപിആര്‍ നല്‍കി. മക്ഗിന്റിയാകട്ടെ വിമാനത്തില്‍ രൂപപ്പെട്ട തുള അടച്ചുപിടിക്കാനുള്ള ശ്രമത്തിലും. എന്ത് കൊണ്ടാണ് പൊട്ടിത്തെറി സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. എഞ്ചിനില്‍ നിന്നും ഒരു ഫാന്‍ ബ്ലേഡ് കാണാതെ പോയിരുന്നു എന്നതാണ് ഇതുവരെ മനസ്സിലാക്കിയിട്ടുള്ളത്. റിയോര്‍ഡന് ഏതാനും സീറ്റുകള്‍ മുന്നിലായിരുന്നു മക്ഗിന്റി ഇരുന്നത്. സ്ത്രീയുടെ പാതി ശരീരം പുറത്ത് പോയതോടെ ഇദ്ദേഹം ഓടിയെത്തി വലിച്ച് കയറ്റാന്‍ ശ്രമിച്ചു. പക്ഷെ സമ്മര്‍ദം കൂടുതലായതിനാല്‍ ഇത് സാധിച്ചില്ല. ഇതോടെയാണ് നീഡമും ശ്രമങ്ങളില്‍ പങ്കാളിയായത്. 

മൂവരും സ്വന്തം ഓക്‌സിജന്‍ മാസ്‌കുകള്‍ ഉപേക്ഷിച്ചാണ് ഈ ശ്രമത്തില്‍ പങ്കുചേര്‍ന്നത്. പക്ഷെ ഈ ശ്രമങ്ങള്‍ പാഴാക്കിക്കൊണ്ട് ഫിലഡെല്‍ഫിയ ആശുപത്രിയില്‍ വെച്ച് റിയോര്‍ഡന്‍ മരണത്തിന് കീഴടങ്ങി.  




കൂടുതല്‍വാര്‍ത്തകള്‍.