CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 11 Minutes 13 Seconds Ago
Breaking Now

മകനെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ആ പിതാവ് റോമിലെത്തി പോപ്പിനെ കണ്ടു; ആല്‍ഫി ഇവാന്‍സിന് വേണ്ടി വാദിക്കുന്നവര്‍ എന്‍എച്ച്എസ് ജീവനക്കാരെ അപമാനിക്കുന്നുവെന്ന് ആരോപണം; പ്രതിഷേധം നിര്‍ത്തുന്നു

കുഞ്ഞ് ആല്‍ഫിക്ക് പൗരത്വം നല്‍കണമെന്നും ടോം പോപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

തലച്ചോറിന് ഗുരുതരമായി ക്ഷതങ്ങള്‍ സംഭവിച്ച് ലിവര്‍പൂള്‍ ആല്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള മകനെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പിതാവ് റോമിലെത്തി പോപ്പിന്റെ സഹായം തേടി. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുന്ന ആല്‍ഫി ഇവാന്‍സിന്റെ പിതാവ്‌ടോം ഇവാന്‍സാണ് പോപ്പ് ഫ്രാന്‍സിസിനെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. 23 മാസം പ്രായമുള്ള മകനെ റോമിലെത്തിച്ച് ചികിത്സ ലഭ്യമാക്കാനാണ് കാത്തലിക് വിശ്വാസികളായ 21-കാരന്‍ ടോം ഇവാന്‍സിന്റെയും, 20-കാരി കെയ്റ്റ് ജെയിംസിന്റെയും ശ്രമം. 

ഇതിനായുള്ള നിയമപോരാട്ടങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് പോപ്പിന്റെ സഹായം അഭ്യര്‍ത്ഥിച്ച് പിതാവ് നേരിട്ടെത്തിയത്. വത്തിക്കാനില്‍ പോപ്പുമായി നടത്തിയ കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. ആല്‍ഫിയുടെ ജീവന്‍രക്ഷാ സഹായങ്ങള്‍ നിര്‍ത്തലാക്കാനുള്ള ലിവര്‍പൂള്‍ ആശുപത്രിയുടെ നീക്കങ്ങള്‍ക്കെതിരെയുള്ള പ്രചരണങ്ങള്‍ ശക്തമാക്കാമെന്ന് പോപ്പ് ഉറപ്പുനല്‍കി. 

പോപ്പ് ഫ്രാന്‍സിസിന്റെ കൈ മുത്തുന്ന ചിത്രം പോസ്റ്റ് ചെയ്ത ടോം ഇവാന്‍സ് ഇങ്ങനെ കുറിച്ചു: 'വിശുദ്ധാ ഞങ്ങളുടെ മകനെ രക്ഷിക്കൂ'. ഈയാഴ്ച പോപ്പ് ആല്‍ഫിക്ക് വേണ്ടിയുള്ള നിശബ്ദ പ്രാര്‍ത്ഥന നടത്തിയിരുന്നു. ഒരു ചെറിയ കുഞ്ഞിന് ജീവന്‍ നല്‍കാനും തിരിച്ചെടുക്കാനുമുള്ള ശക്തി ദൈവത്തിന് മാത്രമാണെന്ന് പോപ്പ് ഓര്‍മ്മിപ്പിച്ചിരുന്നു. ജീവന്‍ രക്ഷിക്കാനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അത് ചെയ്യേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്, അദ്ദേഹം പറഞ്ഞു. 

കുഞ്ഞ് ആല്‍ഫിക്ക് പൗരത്വം നല്‍കണമെന്നും ടോം പോപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആല്‍ഫിയെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ യുകെയില്‍ പിറക്കുന്ന, പ്രത്യേകിച്ച് വൈകല്യങ്ങളുള്ള കുട്ടികളെ രക്ഷപ്പെടുത്താനുള്ള വഴി കൂടിയാകും തെളിയുകയെന്ന് ടോം പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.