CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 41 Seconds Ago
Breaking Now

മിന്നലാക്രമണവിവരം ആദ്യം അറിയിച്ചത് പാക്കിസ്ഥാനെ ; മോദി

അന്ന് രാവിലെ 11 മണി മുതല്‍ പാക്കിസ്ഥാനില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഭയം കാരണം അവിടെ ആരും ഫോണ്‍ എടുത്തില്ല.

അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം കൈമാറിയത് പാക്കിസ്ഥാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016 ല്‍ നടന്ന ആക്രമണത്തെ കുറിച്ച് ജനങ്ങളോടും മാധ്യമങ്ങളോടും പറയും മുമ്പേ പാക്കിസ്ഥാനെ അറിയിച്ചു. അന്ന് രാവിലെ 11 മണി മുതല്‍ പാക്കിസ്ഥാനില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഭയം കാരണം അവിടെ ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് സൈന്യത്തിനോട് വിവരം പറയാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉച്ചയോടെയാണ് ഫോണ്‍വിളികള്‍ക്ക് പാക്കിസ്ഥാന്‍ മറുപടി നല്‍കിയതെന്നും മോദി പറഞ്ഞു. ലണ്ടനില്‍ ഇന്ത്യക്കാരോടാണ് ഇക്കാര്യം മോദി പറഞ്ഞത്.

ഭീകര വാദം കയറ്റിവിടുന്നവരോട് പറയാനുള്ളത് ഒന്നു മാത്രം, ഇന്ത്യ മാറിയിരിക്കുന്നു, കോമാളിത്തരങ്ങള്‍ ഞങ്ങള്‍ ഒരിക്കലും സഹിക്കില്ല. സമാധാനത്തിലാണ് ഞങ്ങളുടെ വിശ്വാസം. ഭീകരവാദം കയറ്റിവിടുന്നവര്‍ക്ക് അവര്‍ മനസിലാകുന്ന ഭാഷയില്‍ മറുപടി നല്‍കും, മോദി പറഞ്ഞു.

പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളും ലോഞ്ച് പാഡുകളും ലക്ഷ്യമിട്ട് സെപ്തംബര്‍ 28ന് അര്‍ധരാത്രിയാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ജമ്മുകശ്മീരിലെ ഉറി സൈനീക ക്യാമ്പിനെതിരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഇത്.




കൂടുതല്‍വാര്‍ത്തകള്‍.