CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 40 Seconds Ago
Breaking Now

മലയാളി നഴ്‌സിന് ബ്രിട്ടീഷ് കെയര്‍ അസിസ്റ്റന്റുമായി പ്രണയ സാഫല്യം ; വിവാഹ നിശ്ചയം നാട്ടില്‍ ആഘോഷമാക്കി

വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.

പ്രണയം ഇങ്ങനെയാണ്. അതിന് നിബന്ധനകളില്ലാ... സ്വാതന്ത്രമുണ്ട് താനും. വടക്കാഞ്ചേരി സ്വദേശിയായ മേഘശ്രീ രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം  ജോസഫ് ഹസ്സിനുമായി വിവാഹം കഴിയ്ക്കുകയാണ്.

ബര്‍മ്മിങ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് ജോസഫ് ഫസ്റ്റ്. യുകെയിലെത്തി ആശുപത്രിയില്‍ ജോലിയ്ക്ക് കയറിയ മേഘശ്രീയുടെ സഹപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.

നല്ലൊരു സുഹൃത്തായിരുന്ന ജോസഫ് പിന്നീട് പ്രണയം തുറന്നുപറയുകയായിരുന്നു. രണ്ടു സംസ്‌കാരവും ജീവിതവും എങ്ങനെയാകുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആശങ്ക പിന്നീട് വഴിമാറുകയായിരുന്നു.

വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്. വിവാഹ നിശ്ചയം കുന്നംകുളം ലോട്ടസ് പാലസില്‍ നടന്നു. കേരളീയ ശൈലിയിലായിരുന്നു ചടങ്ങ്. ജോസഫ് ഫസ്റ്റിന്റെ അടുത്ത ബന്ധുക്കളും ചടങ്ങിനെത്തി. വടക്കാഞ്ചേരി പാര്‍ലിക്കാട് മടച്ചിമ്പ്രാ മുരളീധരന്റെ മകളാണ് മേഘശ്രീ. അടുത്ത വര്‍ഷം ഗംഭീരമായി യുകെയില്‍ വിവാഹം നടത്തും.




കൂടുതല്‍വാര്‍ത്തകള്‍.