കളിച്ച് നടക്കേണ്ട പ്രായത്തില്‍ സന്യാസ ദീക്ഷ സ്വീകരിക്കുകയാണ് ഭവ്യ ഷാ എന്ന 12 കാരന്. ജൈന മതത്തില്‍ ആകൃഷ്ടനായാണ് സൂറത്തിലെ പ്രമുഖ വജ്ര വ്യാപാരിയുടെ മകന് കൂടിയായ ഭവ്യ സന്യാസത്തിലേക്ക് തിരിയുന്നത്. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ തനിക്കുണ്ടെന്ന് കുട്ടി പറയുന്നു.
ദൈവം കാണിച്ചു തന്ന വഴിയിലൂടെ നടക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഇതാണ് ശരിയായ വഴിയെന്ന് തോന്നിയത് കൊണ്ടാണ് മാതാപിതാക്കളെ ത്യജിക്കുന്നത്. എന്നാല്‍ ഭാവിയില്‍ അവരും തന്റെ വഴിക്കു വരും., ഭവ്യ പറഞ്ഞു.
മകന്റെ തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്ന് പിതാവ് ദീപേഷ് ഷാ വ്യക്തമാക്കി. നാലു വര്‍ഷം മുമ്പ് മൂത്തമകള്‍ സ്വീകരിച്ച അതേ വഴി തന്നെയാണ് മകന് പിന്തുടര്ന്നതെന്ന് ഇദ്ദേഹം പറഞ്ഞു.
ജൈന മത പ്രകാരം ഏറ്റവും പ്രാധാന്യമുള്ള ചടങ്ങാണ് ദീക്ഷ. 450 ഓളം ജൈന സന്യാസിമാരുടെ സാന്നിധ്യത്തിലാണ് ചടങ്ങു നടത്തുക. മനസു കൊണ്ടോ വചനം കൊണ്ടോ കര്‍മ്മം കൊണ്ടോ തെറ്റു ചെയ്യില്ലെന്ന് കഠിന പ്രതിജ്ഞയെടുത്ത് ജീവിക്കുന്നവരാണിവര്‍. അഹിംസാ തത്വം പ്രചരിപ്പിക്കും. ഒരു ദിവസം 14 മുതല്‍ 20 കിലോമീറ്റര്‍ വരെ കാല്‍നട യാത്ര ചെയ്യുന്ന ഇവര്‍ ജീവിത നിഷ്ഠയില്‍ പ്രാധാന്യം നല്‍കുന്നത് അഹിംസാ തത്വത്തിലാണ് .