CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 9 Seconds Ago
Breaking Now

ഭാര്യയെ കൊലപ്പെടുത്തി കാമുകനെ സ്വന്തമാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതി ഷിക്കാഗോയില്‍ അറസ്റ്റില്‍

പത്തനംതിട്ട സ്വദേശിനിയായ ടീന ജോണ്‍സിനെയാണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയെ വകവരുത്തി കാമുകനെ സ്വന്തമാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശിനിയായ ടീന ജോണ്‍സിനെയാണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്.

മെയ്വുഡ് ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സാണ് ടീന. ഇതേ ആശുപത്രിയിലെ അനസ്‌തേഷ്യോളജിയില്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ ഡോക്ടറുമായി ഇവര്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ഡാര്‍ക്ക് വെബ് എന്ന കമ്പനിയ്ക്ക് പതിനയിരം ഡോളര്‍ യുവതി നല്‍കുകയായിരുന്നു. ഇതു സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ടീനയെ അറസ്റ്റ് ചെയ്തത്.

കേസ് അടുത്ത മാസം 15 ന് കോടതി പരിഗണിക്കും. ശിക്ഷിക്കപ്പെട്ടാല്‍ 20 വര്‍ഷം തടവും പിഴയുമാണ് ടീനയ്ക്ക് കിട്ടുക.

 




കൂടുതല്‍വാര്‍ത്തകള്‍.