CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 58 Seconds Ago
Breaking Now

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ യുവതി ഗര്‍ഭിണിയല്ലെന്നു വൈദ്യപരിശോധനയില്‍ തെളിഞ്ഞു

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നടത്തിയ പരിശോധനയില്‍ യുവതിക്ക് ഗര്‍ഭമില്ലെന്ന് സ്ഥിതീകരിക്കുകയും ചെയ്തു.

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ യുവതി ഗര്‍ഭിണിയല്ലെന്നു വൈദ്യപരിശോധനയില്‍ തെളിഞ്ഞു. വര്‍ക്കല മടവൂര്‍ സ്വദേശിയായ ഷംനയെ കാണാതായത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇന്ന് വൈകിട്ട് മൂന്നോടെ കരുനാഗപ്പള്ളി ബസ്റ്റാന്‍ഡില്‍ അവശനിലയില്‍ കാണപ്പെട്ട യുവതിയെ ടാക്‌സി ജീവനക്കാരാണ് തിരിച്ചറിഞ്ഞത്. പൊലീസിനു കൈമാറിയ യുവതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നടത്തിയ പരിശോധനയില്‍ യുവതിക്ക് ഗര്‍ഭമില്ലെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. രണ്ടുദിവസം മുന്‍പ് തിരുവനന്തപുരം എസ് എടി ആശുപത്രിയില്‍ ഗര്‍ഭത്തിനായുള്ള പരിശോധനക്ക് കൊണ്ടുവരവേയാണ് യുവതിയെ കാണാതാകുന്നത്.

അവശയായ നിലയില്‍ യുവതിയെ കണ്ട ടാക്‌സി ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ എസ്ടി ആശുപത്രിയില്‍ നിന്ന് കാണാതായ യുവതിയാണ് ഇവരെന്ന് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചക്ക് ശേഷം 3:30ന് ഇവരെ പൊലീസ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നല്‍കി. പൊലീസില്‍ നല്‍കിയ ഫോണ്‍ നമ്പരിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ വിവരം അറിയിച്ചു കരുനാഗപ്പള്ളിയിലേക്ക് വരുത്തിയിരുന്നു. ഇതനുസരിച്ച് യുവതിയുടെ ഭര്‍ത്താവും ഭര്‍ത്യപിതാവും അടങ്ങുന്ന സംഘം ആശുപത്രിയിലെത്തുകയും ചെയ്തു. യുവതി എന്തിനാണ് ആശുപത്രിയില്‍ നിന്ന് മറഞ്ഞതെന്നും എങ്ങോട്ടാണ് പോയതെന്നുമുള്ള കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടില്ല.

ചൊവ്വാഴ്ച്ച രാവിലെയാണ് യുവതിയെ എസ്.ടി ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷയാകുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയതായി കണ്ടു. മൊബൈല്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്ത പോലീസ് ഷംന ആദ്യം എറണാകുളത്തും പിന്നീട് വെല്ലൂരിലുമുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.