CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 11 Minutes 46 Seconds Ago
Breaking Now

ടൈം മാഗസീന്‍ പട്ടികയില്‍ കൊഹ്ലിയും ദീപികയും

40 വയസ്സില്‍ താഴെ പ്രായമുള്ള 45 പേരാണ് പട്ടികയിലുള്ളത്.

ടൈം മാഗസീന്‍ പുറത്തിറക്കിയ ലോകത്തെ സ്വാധീനിക്കുന്ന നൂറു പേരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും നടി ദീപിക പദുക്കോണും സ്ഥാനം പിടിച്ചു. കൂടാതെ മൈക്രോ സോഫ്റ്റ് സിഇഒ സത്യാ നാദെല്ല, ഒല സഹസ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ എന്നിവരും ഇടം നേടി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കിം ജോങ് ഉന്‍, ശൈഖ് ഹസീന, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, അയര്‍ലാന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍, നടി നികോള്‍ കിഡ്മാന്‍, ഗാന്‍ ഗാഡോട്ട്, ഹാരി രാജകുമാരന്‍, വധു മാര്‍ക്ക്ള്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഗായിക രിഹാന എന്നിവരാണ് ഇടം നേടിയവര്‍.

ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനര്‍ 14 കാരനായ നടന്‍ മില്ലി ബോബി ബ്രൗണ്‍ ഉള്‍പ്പെടെ 40 വയസ്സില്‍ താഴെ പ്രായമുള്ള 45 പേരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകളും പട്ടികയില്‍ ഇടംപിടിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.