CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 42 Minutes 54 Seconds Ago
Breaking Now

കര്‍ണാടകയില്‍ വര്‍ഗീയത പറഞ്ഞ് വോട്ടു ചോദിക്കല്‍ ; തിരഞ്ഞെടുപ്പ് ഹിന്ദുവും മുസ്ലീമും തമ്മിലുള്ള വിഷയമെന്ന് ബിജെപി എംഎല്‍എ

''ശിവജിയെ ആഗ്രഹിക്കുന്നവരും രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നവരും ബിജെപിക്ക് വോട്ട് ചെയ്യണം''

 

നിയമസഭാ തിരഞ്ഞെടുപ്പ് ഹിന്ദുവും മുസ്ലീമും തമ്മിലുള്ള വിഷയമെന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി എംഎല്‍എ. വരുന്ന തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം കുടിവെള്ളം, റോഡ് എന്നിവയൊന്നുമല്ല , ഹിന്ദുവും മുസ്സീമുമാണ് വിഷയമെന്ന് ബിജെപി നേതാവ് സഞ്ജയ് പാട്ടീല്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

'ഞാന്‍ സഞ്ജയ് പാട്ടീല്‍, ഞാന്‍ ഹിന്ദുവാണ്, ഇത് ഹിന്ദു രാഷ്ട്രമാണ്. രാമക്ഷേത്രം നിര്‍മിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ലക്ഷ്മി ഹെബാളികര്‍ (മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും സ്ഥാനാര്‍ഥിയുമാണ് ലക്ഷ്മി) പറയുന്നു, കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ ബാബറി മസ്ജിദ് നിര്‍മിക്കുമെന്ന്. ബാബറി മസ്ജിദ് നിര്‍മിക്കണമെന്നും ടിപ്പു ജയന്തി ആഘോഷിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കോണ്‍ഗ്രസിനു വോട്ട് ചെയ്യണം. ശിവജിയെ ആഗ്രഹിക്കുന്നവരും രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നവരും ബിജെപിക്ക് വോട്ട് ചെയ്യണം' സഞ്ജയ് പാട്ടീല്‍ പറഞ്ഞു. ബെലാഗവി മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയാണ് സഞ്ജയ് പാട്ടീല്‍.

എംഎല്‍എയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.