CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 39 Seconds Ago
Breaking Now

അങ്കിളില്‍ മമ്മൂട്ടിയുടെ കുറച്ച് നെഗറ്റീവ് കഥാപാത്രമാണ് ; സംവിധായകന്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് അങ്കിള്‍. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നവാഗത സംവിധായകന്‍ ഗിരീഷ് ദാമോദര്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലുണ്ടെന്നാണ് സൂചന. ചിത്രത്തെപ്പറ്റി സംവിധായകന്‍ പറയുന്നത് ഇങ്ങനെ 'കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂക്ക ചിത്രത്തിലെത്തുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തായിട്ടാണ് വേഷമിടുന്നത്. അല്‍പം നെഗറ്റീവായ കഥാപാത്രമാണിത്. അച്ഛനായിട്ട് വേഷമിടുന്നത് ജോയ് മാത്യുവാണ്. ഇതൊരു റിയലിസ്റ്റിക് സിനിമയാണ്. മമ്മൂട്ടി വില്ലനാണോ നായകനാണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. പെണ്‍കുട്ടിയുള്ള ഓരോ അച്ഛന്റെയും അമ്മയുടെയും ഉള്ളിലുള്ള ആധി ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്.' മാധ്യമവുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ വെളിപ്പെടുത്തി.

ഏപ്രില്‍ അവസാന വാരം ഏകദേശം 110 തിയേറ്ററുകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തും. ഇപ്പോള്‍ മലയാളത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. പിന്നീട് തമിഴ്, തെലുങ്ക് പതിപ്പുകള്‍ പുറത്തിറങ്ങും.

 




കൂടുതല്‍വാര്‍ത്തകള്‍.