CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes 54 Seconds Ago
Breaking Now

മെഗാന്‍ മാര്‍ക്കിള്‍ ആളത്ര ശരിയല്ല; പറയുന്നത് സ്വന്തം സഹോദരന്‍; കല്ല്യാണ ചടങ്ങില്‍ നിന്നും ഒഴിവാക്കിയത് കുടുംബത്തെ വെട്ടിക്കീറുന്നതിന് തുല്യം; ഡയാനയെ പോലെ 916 സ്വര്‍ണ്ണമല്ല സഹോദരിയെന്നും ആരോപണം!

സഹോദരിക്ക് ലഭിച്ച സൗഭാഗ്യത്തില്‍ ആശംസ അറിയിച്ച് കെന്‍സിഗ്ടണ്‍ കൊട്ടാരത്തിലേക്ക് കത്തയച്ചതായും തോമസ് ജൂനിയര്‍

വിവാഹ ചടങ്ങുകളില്‍ നിന്നും ഒഴിവാക്കിയ മെഗാന്‍ മാര്‍ക്കിളിന്റെ നടപടി കുടുംബത്തെ കീറിമുറിച്ചെന്ന് സഹോദരന്റെ ആരോപണം. ഹാരി രാജകുമാരനെ വിവാഹം ചെയ്ത് രാജകുടുംബത്തില്‍ അംഗമാകാന്‍ ഒരുങ്ങുമ്പോള്‍ അടുത്ത ബന്ധുക്കളെ പോലെ ഒഴിവാക്കി സ്വന്തം അടിവേരുകളാണ് 36-കാരി മറന്നതെന്ന് അമേരിക്കന്‍ അഭിനേത്രിയുടെ അര്‍ദ്ധസഹോദരന്‍ തോമസ് ജൂനിയര്‍, 51 ആരോപിച്ചു. പുതിയ ഡയാന രാജകുമാരി ചമയാനുള്ള ശ്രമങ്ങളാണ് മെഗാന്‍ നടത്തുന്നത്. പക്ഷെ ഇത് പാഴ്ശ്രമമാണെന്നും കുടുംബത്തില്‍ നിന്നും പിന്‍തിരിഞ്ഞ് നടന്ന സഹോദരിയെ ഒറിഗാവോണില്‍ താമസിക്കുന്ന സഹോദരന്‍ കുറ്റപ്പെടുത്തി. 

'മെഗാന്‍ യഥാര്‍ത്ഥത്തില്‍ തന്റെ വേരുകളാണ് മറന്നത്. ഞങ്ങളുടെ കുടുംബത്തെ കീറിമുറിക്കുന്നതിന് തുല്യമാണത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയം ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയും, ജനകീയയും, ചാരിറ്റി നല്‍കുന്ന വ്യക്തിയുമൊക്കെയായി രൂപപ്പെടുകയാണ് അവര്‍ പക്ഷെ കുടുംബത്തിന് മെഗാന്‍ ഇപ്പറഞ്ഞതൊന്നുമല്ല. ജീവിതത്തിലെ ഏറ്റവും വലിയ അഭിനയമാണ് ഇപ്പോള്‍ അവര്‍ നടത്തിവരുന്നത്. ഡയാനയെ പോലെയാകാന്‍ മെഗാന്‍ കൊതിച്ചതായി എവിടെയോ വായിച്ചു. ഡയാന രാജകുമാരിയെ ലോകം ആരാധിച്ചത് ശരിയായ കാരണങ്ങള്‍ കൊണ്ടാണ്', തോമസ് ജൂനിയര്‍ കൂട്ടിച്ചേര്‍ത്തു. 

മെഗാനും ആഗ്രഹിക്കുന്നത് ഇതൊക്കെയാകാം, പക്ഷെ അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. ഡയാനയെ പോലെ സത്യസന്ധയല്ല മെഗാന്‍, അര്‍ദ്ധസഹോദരന്‍ തുറന്നടിക്കുന്നു. 2011-ലാണ് മെഗാനും, അര്‍ദ്ധസഹോദരനും അവസാനമായി നേരില്‍ കാണുന്നത്. മുത്തശ്ശി ഡോറിസ് മരിച്ചപ്പോള്‍ ലോസാഞ്ചലസില്‍ വെച്ച് നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു മെഗാന്‍. അന്ന് മുന്‍ ഭര്‍ത്താവ് ട്രെവര്‍ എങ്കിള്‍സണ്‍ ഇവര്‍ക്കൊപ്പമുണ്ടായി. തനിക്ക് ഇതുവരെ വിവാഹത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് തോമസ് ജൂനിയര്‍ വ്യക്തമാക്കി. ഇത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ക്ഷണം ലഭിച്ചെങ്കില്‍ നന്നാകുമായിരുന്നു,  ഞാനും അവരുടെ കുടുംബത്തിലുള്ള വ്യക്തിയാണ്, അര്‍ദ്ധസഹോദരന്‍ പറയുന്നു. 

സഹോദരിക്ക് ലഭിച്ച സൗഭാഗ്യത്തില്‍ ആശംസ അറിയിച്ച് കെന്‍സിഗ്ടണ്‍ കൊട്ടാരത്തിലേക്ക് കത്തയച്ചതായും തോമസ് ജൂനിയര്‍ പറഞ്ഞു. മെഗാന്റെ വിവാഹത്തിലേക്ക് ക്ഷണം ലഭിക്കാത്തതിന്റെ പേരില്‍ നേരത്തെ അര്‍ദ്ധസഹോദരിയും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.