CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 12 Seconds Ago
Breaking Now

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്

തിരുനാവായ മണപ്പുറത്ത് നടന്നിരുന്ന മഹോത്സവമായ മാമാങ്കത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. മമ്മൂട്ടി തന്റെ എഫ് ബി പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

ഹിസ്റ്ററി ഓഫ് ബ്രേവ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തില്‍ സ്ത്രീ വേഷത്തിലടക്കം നാലു വ്യത്യസ്ഥ ഗെറ്റപ്പില്‍ മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ മേയ് 10ന് തുടങ്ങും. അടുത്ത വര്‍ഷമാദ്യം ചിത്രം തിയറ്ററിലെത്തിക്കും. വര്‍ഷങ്ങളായി ഗവേഷണം നടത്തി നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്ത മാമാങ്കത്തിന്റെ പിന്നണിയിലുള്ളവരെല്ലാം പ്രമുഖരാണ്. ഫൈറ്റ് മാസ്റ്റര്‍ തമിഴ് ചിത്രങ്ങളില്‍ സംഘട്ടന സംവിധാനം ചെയ്യുന്ന കെച്ചയാണ്. വിഷ്ണു വര്‍ദ്ധന്റെ ഭാര്യ അനു വര്‍ദ്ധനാണ് മാമാങ്കത്തിന്റെ വസ്ത്രാലങ്കാരം .




കൂടുതല്‍വാര്‍ത്തകള്‍.