CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 58 Seconds Ago
Breaking Now

അമ്മയുടെ മാനം കാക്കാന്‍ കഴിയാത്ത ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത് ; ശ്രീറെഡ്ഡിയ്ക്ക് മറുപടിയുമായി പവന്‍ കല്യാണ്‍

ശ്രീ റെഡ്ഢി ഉയര്‍ത്തിക്കൊണ്ടു വന്ന കാസ്റ്റിംഗ് കൗച്ച് വിവാദം തെലുങ്ക് സിനിമാലോകത്തെ പിടിച്ചുലക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീ റെഡ്ഢി പവന്‍ കല്യാണിനെ അസഭ്യം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്നെയും തന്റെ കുടുംബത്തെയും അസഭ്യം പറഞ്ഞ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണ്‍.

'എന്റെ അമ്മയുടെ മാനം കാക്കാന്‍ കഴിയുന്നില്ല എങ്കില്‍ ഞാന്‍ മരിക്കുന്നതാണ് നല്ലത്. നടനും രാഷ്ട്രീയക്കാരനും ആകുന്നതിനും മുന്‍പ് ഞാന്‍ ഒരു അമ്മയുടെ മകന്‍ മാത്രമായിരുന്നു. എന്റെ അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ല എങ്കില്‍ ഞാന്‍ എന്തിന് ജീവിച്ചിരിക്കണം' പവന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം ശ്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു ചെയ്യേണ്ടതെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

വിവാദങ്ങളില്‍ ഒന്നും ഉള്‍പ്പെടാത്ത പവന്റെ അമ്മയെ വിഷയത്തിലേക്ക് വലിച്ചിഴച്ചതിന് ശ്രീക്കെതിരെ ശക്തമായ വമിര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ശ്രീ പവനോട് മാപ്പ് പറഞ്ഞിരുന്നു. കൂടാതെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയും മാപ്പ് പറഞ്ഞു. ശ്രീയെക്കൊണ്ട് ചീത്ത വിളിപ്പിച്ചത് താന്‍ ആണെന്നും അമ്മയടക്കമുള്ള കുടുംബാംഗങ്ങളെ അപമാനിച്ചതിന് മാപ്പ് പറയുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.