CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 43 Seconds Ago
Breaking Now

എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവില്‍ ആര്‍സിഎന്‍ ഹിതപരിശോധന ഇന്നുമുതല്‍; മൂന്ന് വര്‍ഷം കൊണ്ട് 6.5 ശതമാനം വര്‍ദ്ധനവിനെ പിന്തുണയ്ക്കുന്നുവോ?

എട്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഈ വര്‍ദ്ധനവ് നിലവിലെ സ്ഥിതിയില്‍ മാന്യമാണെന്നാണ് ആര്‍സിഎന്‍ കണക്കാക്കുന്നത്

റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, എന്‍എച്ച്എസ് ട്രേഡ് യൂണിയനുകളും ചേര്‍ന്ന് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്ന കരാറില്‍ അംഗങ്ങളുടെ അഭിപ്രായം ഇന്നുമുതല്‍ രേഖപ്പെടുത്താം. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് 6.5 ശതമാനം ശമ്പള വര്‍ദ്ധനവെന്ന പദ്ധതിയാണ് മുന്നോട്ട് വെയ്ക്കുന്നത്. ബാന്‍ഡുകള്‍ തമ്മില്‍ ഓവര്‍ലാപ്പ് ചെയ്യുന്ന പ്രശ്‌നം ഒഴിവാക്കാന്‍ ഇക്കുറി ധാരണയായിട്ടുണ്ടെന്ന് ആര്‍സിഎന്‍ അറിയിക്കുന്നു. 

അണ്‍സോഷ്യല്‍ ഹവര്‍ പേയ്‌മെന്റ് സംരക്ഷിക്കാനും, ആനുവല്‍ ലീവ് കളയാതെ നോക്കാനും ആര്‍സിഎന്‍ ചര്‍ച്ച വിജയിച്ചിട്ടുണ്ട്. ശമ്പളം തീരെ കുറവായതിനാല്‍ എന്‍എച്ച്എസിലേക്ക് പുതിയ നഴ്‌സിംഗ് ജീവനക്കാരെ ലഭിക്കാത്ത സാഹചര്യമുണ്ട്. ശമ്പള വര്‍ദ്ധനവ് സംജാതമാകുന്നതോടെ റിക്രൂട്ട്‌മെന്റിന് വേഗതയേറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇതിനായി ട്രെഷറി എന്‍എച്ച്എസ് ഇംഗ്ലണ്ടിന് 4.2 ബില്ല്യണ്‍ അധിക തുക വകയിരുത്തും. നിലവിലെ ഫണ്ടില്‍ നിന്നും അധിക തുക നീക്കിവെയ്ക്കണമെന്ന നേരത്തെയുള്ള വാദങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെ അംഗങ്ങളെല്ലാം പദ്ധതിയെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. എട്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഈ വര്‍ദ്ധനവ് നിലവിലെ സ്ഥിതിയില്‍ മാന്യമാണെന്നാണ് ആര്‍സിഎന്‍ കണക്കാക്കുന്നത്. പദ്ധതി നടപ്പായാല്‍ വേനല്‍ക്കാലത്ത് തന്നെ ഇംഗ്ലണ്ടില്‍ ഇത് ലഭ്യമാകും, ഒപ്പം 2018 ഏപ്രില്‍ മുതല്‍ ഇതിന് പ്രാബല്യവും നല്‍കും. പദ്ധതി നിരാകരിക്കപ്പെട്ടാല്‍ പഴയ 1% വര്‍ദ്ധനവിലേക്ക് പോകുമെന്നതിനാല്‍ നഴ്‌സിംഗ് അംഗങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നതാണ് വസ്തുത. 

ഏപ്രില്‍ 23 മുതല്‍ ജൂണ്‍ 5 വരെയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന ആര്‍സിഎന്‍ അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം. MyRcn' ല്‍ ലോഗിന്‍ ചെയ്‌തോ 0345 7726 100 എന്ന നമ്പറിലോ ബന്ധപ്പെട്ട് മെമ്പര്‍ഷിപ്പ് നമ്പര്‍ നേടിയ ശേഷം ഇമെയില്‍ വഴിയാണ് ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കെടുക്കേണ്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.