CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 13 Seconds Ago
Breaking Now

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് ഇനി 2 നാള്‍ കൂടി മാത്രം

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനുള്ള അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

മലയാളികളുടെ അഭിമാനമായ തൃശ്ശൂര്‍ പൂരത്തിനായുള്ള കാത്തിരിപ്പ് ഇനി രണ്ട് ദിവസം കൂടി മാത്രം. തൃശ്ശിവപേരൂരിന്റെ നെഞ്ചകത്ത് തേക്കിന്‍കാട് മൈതാനിയില്‍ കരിവര്‍ണ്ണന്‍മാരുടെ മസ്തകത്തിലേറി വരുന്ന വടക്കുംനാഥനെയും ഭഗവതിയെയും കാണാന്‍ പുരുഷാരം വന്നുനിറയും.

വര്‍ണ്ണശബളമായ ആ മുഹൂര്‍ത്തത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനുള്ള അനുമതി പെട്രോളിയം & എക്‌സ്‌പ്ലോസീസ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രദേശത്ത് ഹെലിക്യാം, ഹെലികോപ്ടര്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഒപ്പം വിസില്‍, ലേസര്‍ ലൈറ്റ്, ബലൂണ്‍, നാസിക് ഡോല്‍ എന്നിവയും പൂരമൈതാനിയില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.




കൂടുതല്‍വാര്‍ത്തകള്‍.