CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 22 Seconds Ago
Breaking Now

ഒരുപാടങ്ങ് ബലം പിടിക്കേണ്ട; യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന ആവശ്യം തള്ളി പ്രധാനമന്ത്രി തെരേസ മേയ്

മെയ്ഡ് ഇന്‍ ബ്രിട്ടന്‍ വ്യാപാര പോളിസിയാണ് യുകെയ്ക്ക് ആവശ്യമെന്ന് മുന്‍ ഡെവലപ്‌മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍

പ്രധാനമന്ത്രി തെരേസ മേയെ സമ്മര്‍ദത്തിലാഴ്ത്തി കാര്യം നേടാമെന്നാണ് പല എംപിമാരുടെയും രീതി. പ്രത്യേകിച്ച് ബ്രക്‌സിറ്റ് നടപ്പാക്കുമ്പോള്‍ ഈ സമ്മര്‍ദതന്ത്രം ഫലിക്കുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ ഈ ധാരണയില്‍ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ കെട്ടിയിടണമെന്ന ആവശ്യം ഉന്നയിക്കുന്ന ഇയു പ്രേമികള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പ്രധാനമന്ത്രിയെ കിട്ടില്ല.

കസ്റ്റംസ് യൂണിയന്‍ ഉപേക്ഷിച്ച് പുറത്തുവരുമെന്ന തീരുമാനം ഉറച്ചതാണെന്നും ഇതില്‍ നിന്നൊരു മടക്കമില്ലെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താക്കള്‍ അറിയിച്ചു. പാര്‍ലമെന്റില്‍ നിന്നും സമ്മര്‍ദം നേരിട്ടാല്‍ പ്രധാനമന്ത്രി ഈ ഭീഷണിക്ക് വഴങ്ങുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതോടെയാണ് ക്യാബിനറ്റ് മന്ത്രിമാര്‍ തെരേസ മേയ് പിന്നില്‍ അണിനിരന്നത്. ടോറി പാര്‍ട്ടിയിലെ യൂറോപ്പ് പ്രേമികള്‍ക്ക് മുന്നറിയിപ്പുമായി കമ്മ്യൂണിറ്റീസ് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. കസ്റ്റംസ് യൂണിയനെ ബ്രക്‌സിറ്റിന് ശേഷമുള്ള പുതപ്പായാണ് ചിലര്‍ കാണുന്നത്. എന്നാല്‍ ഇത് ഹിതപരിശോധനയ്ക്ക് മുന്‍പുള്ള ചിന്തയാണ്, യുകെയുടെ ഭാവിയെക്കുറിച്ചല്ല. നമുക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് നോക്കാം, ജാവിദ് ആഹ്വാനം ചെയ്തു.

മെയ്ഡ് ഇന്‍ ബ്രിട്ടന്‍ വ്യാപാര പോളിസിയാണ് യുകെയ്ക്ക് ആവശ്യമെന്ന് മുന്‍ ഡെവലപ്‌മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍ ഓര്‍മ്മിപ്പിച്ചു. യൂണിയന്‍ സ്വതന്ത്ര വ്യാപാരം തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. രാജ്യത്തെ സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് വിലവര്‍ദ്ധനവ് സമ്മാനിക്കുകയും, ദരിദ്രമായ രാജ്യങ്ങളിലെ വിപണിയെ തകര്‍ക്കുകയാണ് യൂണിയന്‍ ചെയ്യുന്നതെന്നും പ്രീതി വ്യക്തമാക്കി.

ഉപേക്ഷിച്ച് പോവുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്, ഇത് തുടരുക തന്നെ ചെയ്യും, നം. 10 വക്താവ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.