CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 49 Minutes 33 Seconds Ago
Breaking Now

രാജകുടുംബത്തിലേക്ക് വീണ്ടുമൊരു ആണ്‍കുട്ടി; ജോര്‍ജ്ജിനും, ഷാര്‍ലെറ്റിനും ഒരു അനുജനെ നല്‍കി കെയ്റ്റ് പ്രസവിച്ചു; വരവ് സെന്റ് ജോര്‍ജ്ജ് ദിനത്തില്‍

പ്രസവസമയത്ത് കേംബ്രിഡ്ജ് ഡ്യൂക്ക് ഒപ്പമുണ്ടായിരുന്നതായി കൊട്ടാര വക്താവ് പറഞ്ഞു.

ലണ്ടന്‍ പാഡിംഗ്ടണ്‍ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ കേംബ്രിഡ്ജ് ഡച്ചസ് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. രാവിലെ 6 മണിക്കാണ് പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെ സ്വകാര്യ ലിന്‍ഡോ വിംഗില്‍ പ്രവേശിപ്പിച്ചത്. 36-കാരിയായ കെയ്റ്റിന്റെ മൂന്നാം പ്രസവത്തില്‍ കുഞ്ഞ് ജനിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശുപത്രിക്ക് ചുറ്റും ജനങ്ങള്‍ കൊടികളും, പോസ്റ്ററുകളുമായി വന്നുചേര്‍ന്നിട്ടുണ്ട്.

സെന്റ് ജോര്‍ജ്ജ് ഡേയിലാണ് കെയ്റ്റ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ 11 മണിക്കാണ് പ്രസവം നടന്നതെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം അറിയിച്ചു. പ്രസവം കൂടുതല്‍ ബുദ്ധിമുട്ടുകളില്ലാതെ നടന്നതായാണ് വിവരം. രാജപദവിയിലേക്കുള്ള നിരയില്‍ അഞ്ചാം സ്ഥാനക്കാരനാണ് കുഞ്ഞ്. രാജ്ഞിയുടെയും, എഡിന്‍ബര്‍ഗ് ഡ്യൂക്കിന്റെയും ആറാമത്തെ ഗ്രേറ്റ് ഗ്രാന്‍ഡ്‌ചൈല്‍ഡാണ് പിറന്നത്.

വില്ല്യം ഷേക്ക്‌സ്പിയര്‍ പിറന്നുവീണ ദിനത്തില്‍ കെയ്റ്റ് പ്രസവിക്കുന്നതിനായി കാത്തിരുന്ന രാജഭക്തര്‍ക്ക് ആഘോഷിക്കാനുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. പ്രസവസമയത്ത് കേംബ്രിഡ്ജ് ഡ്യൂക്ക് ഒപ്പമുണ്ടായിരുന്നതായി കൊട്ടാര വക്താവ് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. രാജകൊട്ടാരത്തിലെ അംഗങ്ങളെല്ലാം സന്തോഷത്തിലാണ്. കുഞ്ഞിനെ ഒരുനോക്ക് കാണാനായി ആളുകള്‍ പുറത്ത് തിങ്ങിനില്‍ക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.