CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 49 Minutes 24 Seconds Ago
Breaking Now

ഇവരാണ് കെയ്റ്റിനെ പ്രസവത്തില്‍ സഹായിച്ച മെഡിക്കല്‍ ടീം; നേതൃത്വം നല്‍കിയത് രാജകുടുംബത്തിന്റെ സര്‍ജന്‍-ഗൈനക്കോളജിസ്റ്റ്

ലോകോത്തര മറ്റേണിറ്റി കെയറാണ് ലിന്‍ഡോ വിംഗ്

കേംബ്രിഡ്ജ് ഡച്ചസിനെ പ്രസവത്തില്‍ സഹായിക്കാന്‍ എത്തിയത് പരിചയസമ്പന്നരായ അടുത്തറിയുന്ന മെഡിക്കല്‍ സംഘം. രാജകുടുംബത്തിലേക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ച് വീണപ്പോള്‍ കണ്‍സള്‍ട്ടന്റ് ഒബ്‌സ്‌റ്റെട്രീഷ്യന്‍ ഗയ് തോര്‍പ്പ് ബീസ്റ്റണ്‍, കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് അലന്‍ ഫാര്‍തിംഗ് എന്നീ മുതിര്‍ന്ന സീനിയര്‍ റോയല്‍ ഡോക്ടര്‍മാരാണ് മേല്‍നോട്ടം വഹിക്കാനെത്തിയത്.

2013ല്‍ ജോര്‍ജ്ജ് രാജകുമാരന്‍ പിറന്നപ്പോഴും, 2015ല്‍ ഷാര്‍ലെറ്റ് രാജകുമാരി ജനിച്ചപ്പോഴും ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. കീഹോള്‍ സര്‍ജറി സ്‌പെഷ്യലിസ്റ്റായ ഫാര്‍തിംഗ് ഗൈനക്കോളിക്കല്‍ ക്യാന്‍സര്‍ രോഗികളെ ചികിത്സിക്കാനുള്ള ടെക്‌നിക്ക് ഉപയോഗിക്കുന്ന ആളാണ് ഇദ്ദേഹം.

തോര്‍പ് ബീസ്റ്റണ്‍ രാജകുടുംബത്തിന്റെ സര്‍ജന്‍ ഗൈനക്കോളജിസ്റ്റാണ്. പോര്‍ട്ട്‌ലാന്‍ഡ് പ്രൈവറ്റ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റായ ഇദ്ദേഹം, എന്‍എച്ച്എസ് ചെല്‍സി & വെസ്റ്റ്മിനിസ്റ്റര്‍ ആശുപത്രിയിലും സേവനം നല്‍കുന്നു. മിഡ്‌വൈഫുമാര്‍ക്ക് പുറമെ 20 അംഗ പ്രത്യേക മെഡിക്കല്‍ വിദഗ്ധ സംഘവും ഇവിടെ ഉണ്ടായിരുന്നു.

ലോകോത്തര മറ്റേണിറ്റി കെയറാണ് ലിന്‍ഡോ വിംഗ്. വീടിന് സമാനമായ അനുഭവം നല്‍കുന്ന 5 സ്റ്റാര്‍ സൗകര്യങ്ങളുള്ള മുറികളും ഇവിടെയുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.