CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 13 Seconds Ago
Breaking Now

തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കൂ, സെന്റ് ജോര്‍ജ്ജ് ഡേ അവധിയാക്കാം; ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് പുതിയ ഓഫറുമായി ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍

വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് സര്‍ക്കാരുകളുടെ പിന്തുണ തേടുമെന്നാണ് പ്രഖ്യാപനം

ലേബര്‍ പാര്‍ട്ടി വിജയിച്ചാല്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോടട്‌ലണ്ട്, അയര്‍ലണ്ട് എന്നിവിടങ്ങളിലുള്ള ജനങ്ങള്‍ക്കായി ഒരു അവധിദിനം കൂടി നടപ്പാക്കുമെന്ന് ജെറമി കോര്‍ബിന്‍. സെന്റ് ജോര്‍ജ്ജ് ഡേയാണ് പുതിയ ദേശീയ അവധി ദിനമാക്കുമെന്ന് കോര്‍ബിന്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന് മുഴുവന്‍ ഒരു ദിനം അവധി കിട്ടുന്ന സന്തോഷമുള്ള കാര്യത്തിന് പക്ഷെ ഒരു നിബന്ധനയുണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിക്കണം.

സെന്റ് ജോര്‍ജ്ജ് ദിനത്തിലാണ് കോര്‍ബിന്‍ ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ടോറി പാര്‍ട്ടിയുടെ മുണ്ടുമുറുക്കല്‍ നടപടികള്‍ എട്ട് വര്‍ഷക്കാലമായി തുടരുന്നു. ഇതില്‍ നിന്നും ഒരു ദിവസം ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് ഓഫ് കിട്ടേണ്ടത് അത്യാവശ്യമാണെന്നാണ് കോര്‍ബിന്‍ പ്രസ്താവിച്ചത്.

ഇതിനായി വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് സര്‍ക്കാരുകളുടെ പിന്തുണ തേടുമെന്നാണ് പ്രഖ്യാപനം. അങ്ങിനെയാകുമ്പോള്‍ മുഴുവന്‍ യുകെയ്ക്കും ഈ ദിനം അവധിയായി മാറും. പദ്ധതി നടപ്പായാല്‍ മാര്‍ച്ച് 1-സെന്റ് ഡേവിഡ്‌സ് ഡേ, മാര്‍ച്ച് 17 സെന്റ് പാട്രിക്‌സ് ഡേ, ഏപ്രില്‍ 23 സെന്റ് ജോര്‍ജ്ജ് ഡേ, നവംബര്‍ 30 സെന്റ് ആന്‍ഡ്രൂസ് ഡേ എന്നിവയും അവധിയായി മാറും.




കൂടുതല്‍വാര്‍ത്തകള്‍.