CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 37 Minutes 14 Seconds Ago
Breaking Now

സ്വന്തം മക്കള്‍ക്ക് എന്ത് ചികിത്സ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം മാതാപിതാക്കള്‍ക്കോ, ഡോക്ടര്‍മാര്‍ക്കോ? ആല്‍ഫി നിയമം പാസാക്കണമെന്ന് എംപിമാര്‍ക്ക് മേല്‍ സമ്മര്‍ദം

കുടുംബങ്ങള്‍ക്ക് ചികിത്സ തെരഞ്ഞെടുക്കാനുള്ള കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് പാര്‍ലമെന്റിന് മേല്‍ സമ്മര്‍ദമേറുകയാണ്

ആശുപത്രിയില്‍ രോഗിക്ക് നല്‍കുന്ന ചികിത്സ തെരഞ്ഞെടുക്കാന്‍ സ്വന്തം കുടുംബത്തിന് അവകാശമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇപ്പോള്‍ വെന്റിലേറ്റര്‍ പിന്‍വലിക്കപ്പെട്ട് ആശുപത്രിയില്‍ മരണം കാത്തുകിടക്കുന്ന ആല്‍ഫി ഇവാന്‍സിന്റെ അവസ്ഥയാണ് ഈ ചര്‍ച്ച വീണ്ടും പുനരുജ്ജീവിപ്പിച്ചത്. രോഗികളുടെ ചികിത്സ സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് കൂടുതല്‍ അവകാശം നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.

ആല്‍ഫി ഇവാന്‍സ് സംഭവത്തിന്റെ വെളിച്ചത്തില്‍ കുടുംബങ്ങള്‍ക്ക് ചികിത്സ തെരഞ്ഞെടുക്കാനുള്ള കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് പാര്‍ലമെന്റിന് മേല്‍ സമ്മര്‍ദമേറുകയാണ്. ആല്‍ഡര്‍ ഹേ ആശുപത്രിയില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കപ്പെട്ട് അന്ത്യത്തിലേക്ക് നീങ്ങുകയാണ് ആല്‍ഫി. കുട്ടിയെ ഇറ്റലിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന് അപേക്ഷിച്ചെങ്കിലും കോടതികള്‍ ഇത് അനുവദിച്ചില്ല.

എന്നാല്‍ മാതാപിതാക്കളുടെ ആഗ്രഹത്തേക്കാളേറെ 23 മാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെട്ട ബ്രിട്ടീഷ് ഡോക്ടര്‍മാരുടെ വാക്കിനാണ് കോടതി പ്രാധാന്യം നല്‍കിയത്.  കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സമാനമായ രീതിയില്‍ 11 മാസം പ്രായമായ ചാര്‍ലി ഗാര്‍ഡും മരിച്ചിരുന്നു.

എന്തായാലും ആല്‍ഫിയുടെ അവസ്ഥ കൂടിയായതോടെ മാതാപിതാക്കളിലും കൂടുതല്‍ അധികാരം ഡോക്ടര്‍മാര്‍ക്ക് വേണ്ടെന്ന ആവശ്യം ശക്തിയാര്‍ജ്ജിക്കുകയാണ്. കുട്ടികളെ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ അവകാശം ഇല്ലാതാക്കാന്‍ കോടതിക്കും, ആശുപത്രിക്കും എന്ത് അധികാരമെന്ന് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍ യുകെഐപി എംഇപി സ്റ്റീവന്‍ വൂള്‍ഫ് ചോദിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.