CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 18 Minutes 14 Seconds Ago
Breaking Now

കുഞ്ഞ് രാജകുമാരന്റെ പേര് ആല്‍ബര്‍ട്ട് എന്നാണോ? രാജകുടുംബത്തിന്റെ വെബ്‌സൈറ്റില്‍ അബദ്ധത്തില്‍ പേര് ചോര്‍ന്നതായി സംശയം; സോഷ്യല്‍ മീഡിയ ആഘോഷത്തില്‍

ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

കേംബ്രിഡ്ജ് ഡ്യൂക്കിനും, ഡച്ചസിനും മൂന്നാമത്തെ കുഞ്ഞ് പിറന്നതോടെ രാജഭക്തര്‍ വലിയ സന്തോഷത്തിലാണ്. ഒരു വശത്ത് ബെറ്റിംഗും വന്‍തോതില്‍ നടക്കുന്നുണ്ട്. ആണ്‍കുഞ്ഞിന് എന്ത് പേര് നല്‍കുമെന്നാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ഇതിനിടെ രാജകൊട്ടാരത്തിന്റെ വെബ്‌സൈറ്റ് അബദ്ധത്തില്‍ കുട്ടിയുടെ പേര് പുറത്തുവിട്ടെന്ന സംശയമാണ് ഉയരുന്നത്. ഇതിന്റെ ആഘോഷത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

www.royal.uk എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് ആല്‍ബര്‍ട്ട് രാജകുമാരന്‍ എന്ന പേരില്‍ പേജ് റിസര്‍വ്വ് ചെയ്തിരിക്കുന്നത്. വില്ല്യമും, കെയ്റ്റും ആ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കവെയാണ് രാജകീയ നിരീക്ഷകര്‍ വെബ്‌സൈറ്റില്‍ ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ പേജില്‍ കയറാന്‍ ശ്രമിക്കുന്നത് പ്രവേശനമില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. രാജകുടുംബത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ രേഖപ്പെടുത്താറുണ്ട്. ഇതോടൊപ്പം ആല്‍ബര്‍ട്ട് രാജകുമാരനെന്ന് പുതിയ കുഞ്ഞിന്റെ പേരല്ലെന്നും പഴയൊരു രാജകുമാരന്റെ പേരാണെന്നും പറയുന്നവരുമുണ്ട്.

എന്ത് തന്നെയായാലും കാത്തിരിപ്പ് തുടരുകയാണ്, ആ പേരിനെ ചുറ്റിപ്പറ്റിയുള്ള ചൂതാട്ടവും.




കൂടുതല്‍വാര്‍ത്തകള്‍.