CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 59 Minutes 33 Seconds Ago
Breaking Now

നാല് ദിവസത്തെ കാത്തിരിപ്പ് അവസാനിച്ചു; മൂന്നാമത്തെ കുഞ്ഞിന് ലൂയിസ് ആര്‍തര്‍ ചാള്‍സ് രാജകുമാരന്‍ എന്നുപേരിട്ട് കെയ്റ്റ്-വില്ല്യം ദമ്പതികള്‍

ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടവരെ ഞെട്ടിച്ച് കൊണ്ടാണ് വില്ല്യമും, കെയ്റ്റും ലൂയിസ് എന്ന നാമം തെരഞ്ഞെടുത്തത്

നാല് ദിവസത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്റെ പേര് പ്രഖ്യാപിച്ച് കെയ്റ്റ്-വില്ല്യം ദമ്പതികള്‍. ലൂയിസ് ആര്‍തര്‍ ചാള്‍സ് രാജകുമാരനെന്നാണ് രാജകുടുംബത്തിലെ ഇളമുറത്തമ്പുരാന് ചാര്‍ത്തി നല്‍കിയ പേര്. നാല് ദിവസക്കാലമായി പേര് എന്താകുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് കൊണ്ടാമ് കെന്‍സിംഗ്ടണ്‍ കൊട്ടാരം ട്വിറ്ററില്‍ ഔദ്യോഗികമായി പേര് വെളിപ്പെടുത്തിയത്.

ഫിലിപ്പ് രാജകുമാരന് ഏറെ പ്രിയപ്പെട്ട അങ്കിള്‍ ലൂയിസ് മൗണ്ട്ബാറ്റണെ കേന്ദ്രീകരിച്ചാണ് കുഞ്ഞിന് പേര് നല്‍കിയതെന്നാണ് കരുതുന്നത്. 1979ല്‍ ഒരു ഐആര്‍എ ബോംബ് വീണ് മരിച്ച വ്യക്തിയാണ് ലൂയിസ്. 'ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ലൂയിസ് ആര്‍തര്‍ ചാള്‍സ് ഓഫ് യൂണൈറ്റഡ് കിംഗ്ഡം' എന്നാണ് പൂര്‍ണ്ണമായ നാമം. എന്നാല്‍ എച്ച്ആര്‍എച്ച് പ്രിന്‍സ് ലൂയിസ് ഓഫ് കേംബ്രിഡ്ജ് എന്നാകും കുഞ്ഞ് അറിയപ്പെടുക.

പേരുമായി ബന്ധപ്പെട്ട് ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടവരെ ഞെട്ടിച്ച് കൊണ്ടാണ് വില്ല്യമും, കെയ്റ്റും ലൂയിസ് എന്ന നാമം തെരഞ്ഞെടുത്തത്. ഇന്ന് രാവിലെ വരെ ഇരുപതില്‍ ഒന്ന് മാത്രമായിരുന്നു ഈ പേരിന് സാധ്യത. ഇതോടൊപ്പം പിതാവിന്റെ പേര് കൂടി ചേര്‍ത്തുകൊണ്ട് തലമുറകളില്‍ രാജകീയ നാമങ്ങള്‍ കൈമാറുന്ന പാരമ്പര്യവും തുടര്‍ന്നു.




കൂടുതല്‍വാര്‍ത്തകള്‍.