CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 18 Seconds Ago
Breaking Now

ട്രാക്കില്‍ കിടക്കുന്നത് കുറുക്കനാണെന്ന് കരുതി ; മനുഷ്യന്റെ ദേഹത്തിലൂടെ കയറിയിറങ്ങിയത് 300 ട്രെയ്‌നുകള്‍

14 മണിക്കൂറാണ് ട്രെയിന്‍ ട്രാക്കില്‍ ഈ മൃതദേഹം കിടന്നത്.

ട്രാക്കില്‍ ചത്തുകിടക്കുന്നത് കുറുക്കനാണെന്ന് ജീവനക്കാര്‍ അശ്രദ്ധമായി ഉപേക്ഷിച്ച മനുഷ്യന്റെ മൃതശരീരത്തിലൂടെ കയറിയിറങ്ങിയത് 300 ട്രെയിനുകള്‍. 47 വയസ്സുള്ള മനുഷ്യനെയാണ് ലണ്ടന്‍ ട്യൂബ് സ്റ്റേഷന്‍ ജീവനക്കാരന്‍ കുറുക്കനാണെന്ന് കരുതിയത്. 14 മണിക്കൂറാണ് ട്രെയിന്‍ ട്രാക്കില്‍ ഈ മൃതദേഹം കിടന്നത്.

ഒരു ട്രെയിന്‍ ഓട്ടോമാറ്റിക്കായി നിന്നെങ്കിലും പരിശോധിക്കാനെത്തിയ മാനേജര്‍ മൃതദേഹം കുറുക്കന്റേതാണെന്ന് വിധിയെഴുതി. ഇതോടെ സര്‍വ്വീസ് സാധാരണ നിലയില്‍ പുനരാരംഭിച്ചു. മറ്റ് യാത്രക്കാര്‍ ബുദ്ധിമുട്ട് വേണ്ടെന്ന് കരുതി വേഗത്തില്‍ ജീവനക്കാര്‍ സര്‍വ്വീസ് പുനരാരംഭിച്ചതാണെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്.

മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് സ്ഥലത്തെത്തി ഇരയെ തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍ ബാക്കിയുണ്ടായിരുന്നത് വിരലടയാളവും, കാലില്‍ നിന്നും വേര്‍പ്പെട്ട കാല്‍പാദവും മാത്രമാണുണ്ടായിരുന്നത്. കുറുക്കന്‍മാരുടെ കൂട്ടം അപകടത്തില്‍ പെട്ടതാകാമെന്നാണ് മൃതദേഹം കണ്ട മാനേജര്‍ക്ക് തോന്നിയത്.

ആത്മഹത്യ ചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന ലണ്ടന്‍ ട്യൂബ് സ്‌റ്റേഷനിലെ പ്രദേശമാണിത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പോലീസ് സ്ഥിരീകരിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.