CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 22 Minutes 37 Seconds Ago
Breaking Now

ബ്രിട്ടീഷ് വനിതാ ടൂറിസ്റ്റ് ക്രൂരമായ പീഡനത്തിന് ഇരയായി ; വയറ്റിലുള്ള കുഞ്ഞ് ആരുടേതെന്നറിയാന്‍ ടെസ്റ്റ് !

ലങ്കയിലെ ആഡംബര ഹോട്ടലില്‍ വെച്ചായിരുന്നു യുവതിക്ക് നേരെ ഒരു ഇലക്ട്രീഷ്യന്‍ അക്രമം നടത്തിയത്

ശ്രീലങ്കയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയി ക്രൂരമായ പീഡനത്തിന് ഇരയായ സ്ത്രീക്ക് നേരെ വീണ്ടും ക്രൂരത. വയറ്റിലുള്ള കുഞ്ഞ് അക്രമിയുടേതാണോ, അതോ ഭര്‍ത്താവിന്റേതാണോ എന്നറിയാന്‍ പരിശോധന നടത്തുകയായിരുന്നു. ഒരു ബ്രിട്ടീഷ് വനിതയ്ക്കാണ് ഈ ദുര്‍സ്ഥിതി നേരിട്ടത്.

ലങ്കയിലെ ആഡംബര ഹോട്ടലില്‍ വെച്ചായിരുന്നു യുവതിക്ക് നേരെ ഒരു ഇലക്ട്രീഷ്യന്‍ അക്രമം നടത്തിയത്. ഗ്ലാസ്‌ഗോ സ്വദേശിനി നാട്ടില്‍ തിരികെ എത്തി കുറച്ച് കഴിഞ്ഞാണ് താന്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ശ്രീലങ്കയിലെ ക്ലബ് ബെന്‍ഡോട്ട ഹോട്ടലില്‍ വെച്ചായിരുന്നു അക്രമം.

വയറ്റിലുള്ള കുഞ്ഞ് ഭര്‍ത്താവിന്റേത് തന്നെയെന്നാണ് ഉറപ്പാക്കാനാണ് ഇവര്‍ക്ക് പരിശോധന നേരിടേണ്ടി വന്നത്. 30കളില്‍ പ്രായമുള്ള യുവതി ഈ സംഭവത്തില്‍ ട്രാവല്‍ കമ്പനിയ്‌ക്കെതിരെ കേസ് കൊടുത്തിരുന്നു. എന്നാല്‍ ട്രാവല്‍ കമ്പനിയെയോ, ഹോട്ടലിനോ ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നാണ് ലണ്ടന്‍ കോടതിയുടെ നിലപാട്.

ഭര്‍ത്താവുമായി വഴക്കിട്ട് ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോന്ന യുവതിയെ റിസപ്ഷനിലേക്കുള്ള വഴികാണിക്കാമെന്ന് പറഞ്ഞാണ് ഇലക്ട്രീഷ്യന്‍ കൂടെക്കൂട്ടിയത്. എന്നാല്‍ ഇതിനിടെയാണ് കഴുത്ത് പിടിച്ച് ഭീഷണിപ്പെടുത്തി പീഡനം നടത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ് കോടതി വിധിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.