CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 28 Minutes 59 Seconds Ago
Breaking Now

പട്ടാപ്പകല്‍ പൊതുസ്ഥലത്ത് ലൈംഗികബന്ധം; പോലീസിനെ കണ്ട് വസ്ത്രം ഉടുക്കാന്‍ മെനക്കെടാതെ നഗ്നരായ സ്ത്രീയും പുരുഷനും നെട്ടോട്ടം ഓടി; സാലിസ്ബറിയിലെ അന്തരീക്ഷം ശരിയല്ലെന്ന് പോലീസ്

ഇമ്മാതിരി കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പുമായി ചീഫ് കോണ്‍സ്റ്റബിള്‍ കിയര്‍ പ്രിച്ചാര്‍ഡ് രംഗത്തെത്തി.

പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയെയും പുരുഷനെയും പോലീസ് ഓടിച്ചിട്ടു. അധികൃതര്‍ സ്ഥലത്തെത്തിയപ്പോള്‍ തുണിയുടുക്കാന്‍ മെനക്കാടാതെ നഗ്നരായി തന്നെയായിരുന്നു ഇവരുടെ ഓട്ടം. സാലിസ്ബറിയിലെ പ്രമുഖ പാര്‍ക്കിന് സമീപം അരങ്ങേറിയ നടപടിക്രമങ്ങള്‍ ഒരു കാല്‍നടക്കാരനാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

വില്‍ട്ട്ഷയര്‍ പോലീസില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ പ്രണയജോഡികള്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. വസ്ത്രം അണിയാനുള്ള സമയം പോലും ലഭിക്കാതെ നഗ്നരായായിരുന്നു ഓട്ടം! 20-കളില്‍ പ്രായമുള്ള പുരുഷനും, 40-കളില്‍ പ്രായമുള്ള സ്ത്രീയുമാണ് സാലിസ്ബറിയിലെ ക്യൂന്‍ എലിസബത്ത് ഗാര്‍ഡന് സമീപം ഓടിരക്ഷപ്പെട്ടത്. 

നദീതീരത്ത് കൂടി ഓടിരക്ഷപ്പെട്ട ഇവരെ ഒരു മൈല്‍ അകലെയുള്ള ഒരു വിലാസത്തില്‍ നിന്നും കണ്ടെത്തി. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിന് പോലീസ് ഇന്റര്‍വ്യൂവിന് ക്ഷണിച്ചിരിക്കുകയാണ് ഇവരെ. ഈ സംഭവത്തെത്തുടര്‍ന്ന് ഇമ്മാതിരി കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പുമായി ചീഫ് കോണ്‍സ്റ്റബിള്‍ കിയര്‍ പ്രിച്ചാര്‍ഡ് രംഗത്തെത്തി.

'സാലിസ്ബറിയിലെ അന്തരീക്ഷത്തിന് ഇപ്പോള്‍ എന്തോ കുഴപ്പമുണ്ട്. പൊതുസ്ഥലത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അരങ്ങേറുന്നു. ഈ വേനല്‍ക്കാലത്ത് മാന്യമായി പെരുമാറുക. ആവശ്യത്തിന് തലവേദനയുണ്ട്', അദ്ദേഹം ട്വീറ്റ് ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.