CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 44 Seconds Ago
Breaking Now

മൂന്ന് മക്കളുടെ അമ്മയെ കൃഷിയിടത്തില്‍ കുഴിച്ചിട്ടു; കൊലപാതക കേസില്‍ 35-കാരനെതിരെ കേസ്; സംഭവം പോവിസില്‍

കുടുംബത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ഇല്ലാതായതെന്ന് കുടുംബാംഗങ്ങള്‍

28-കാരി ഹോളി കെറലിന്റെ മൃതദേഹം കൃഷിയിടത്തിലെ ആഴമേറിയ കുഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ 35-കാരന്‍ പ്രതി. പോവിസിലെ വിറ്റണിലുള്ള ക്രിസ്റ്റഫര്‍ ലെവ്‌ലിനാണ് കൊലപാതകത്തിന് പിടിയിലായത്. മൂന്ന് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട ഹോളി.

സംഭവത്തില്‍ പോലീസിന് സംശയമുള്ള പ്രതി തന്നെയാണ് പിടിയിലായതെന്ന് ഡൈഫെഡ്-പോവിസ് പോലീസ് വ്യക്തമാക്കി. കെറലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നൈറ്റണില്‍ ഓണ്‍ലൈന്‍ കോസ്‌മെറ്റിക്‌സ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു യുവതി. രണ്ട് പെണ്‍മക്കളും, ഒരു ആണ്‍കുട്ടിയുമാണ് കെറെലിനുള്ളത്. ഞായറാഴ്ച ഇവരുടെ വീട്ടില്‍ അവസാനമായി കണ്ട യുവതിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തുന്നത്. 

കുടുംബത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ഇല്ലാതായതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. സമൂഹത്തിലും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഹോളി. കാണാതായ ഹോളി കെറെലിനെ കണ്ടെത്താനുള്ള അന്വേഷണമാണ് ഒടുവില്‍ കുഴിയില്‍ കലാശിച്ചത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്ന് പോലീസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.