CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 47 Minutes 32 Seconds Ago
Breaking Now

മലയാളി നഴ്‌സ് ഷീജയ്ക്ക് ഇന്ന് പത്തനംതിട്ടയുടെ മണ്ണില്‍ അന്ത്യവിശ്രമം; ബ്രിട്ടനിലെ മലയാളി സമൂഹം പ്രാര്‍ത്ഥനയില്‍

ആറ് മാസക്കാലം മുന്‍പ് മാത്രം കണ്ടെത്തിയ ക്യാന്‍സറാണ് ഷീജയുടെ ജീവിതത്തിന് തിരശ്ശീല വീഴ്ത്തിയത്

14 വര്‍ഷക്കാലം സ്‌കോട്ട്‌ലണ്ടിലെ ലിവിങ്‌സ്റ്റണില്‍ കുടുംബസമേതം താമസിച്ച് വരുന്നതിനിടെയാണ് മരണം ഷീജാ ബാബുവിന്റെ യാത്രക്ക് വിഘാതമായി കടന്നുവരുന്നത്. ആറ് മാസക്കാലം മുന്‍പ് മാത്രം കണ്ടെത്തിയ ക്യാന്‍സറാണ് ഷീജയുടെ ജീവിതത്തിന് തിരശ്ശീല വീഴ്ത്തിയത്. ഈ മാസം 16-ാം തീയതി മരിച്ച ഈ മലയാളി നഴ്‌സിന്റെ സംസ്‌കാരം പത്തനംതിട്ടയുടെ മണ്ണില്‍ ഇന്ന് നടക്കും.

പത്തനംതിട്ട വയത്തലയിലുള്ള ഷീജയുടെ ഭര്‍തൃവസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിയോടെ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ എത്തിക്കും. മാര്‍ത്തോമ്മ സഭ യൂറോപ്പ്, നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന്നാധ്യക്ഷന്‍ റിട്ട. ഐസക്ക് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഇതിന് ശേഷം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യും.

ഷീജയുടെ മൃതദേഹവുമായി ഭര്‍ത്താവ് ബാബു എബ്രഹാമും മൂന്ന് മക്കളും ഇന്നലെ നെടുമ്പാശ്ശേരിയിലെത്തി. എഡിന്‍ബറോയിലെ പീകോക്ക് നഴ്‌സിംഗ് ഹോമില്‍ ജീവനക്കാരിയായിരുന്നു ഷീജ. എഡിന്‍ബറോ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ ഇടവകാംഗം ബാബു എബ്രഹാമാണ് ഭര്‍ത്താവ്, സ്‌റ്റെഫാന്‍ (16), സൂരജ് (15), സ്‌നേഹ (6) എന്നിവര്‍ മക്കളാണ്.

സ്‌കോട്ട്‌ലണ്ട് സെന്റ് ജോസഫ് കാത്തോലിക് ചര്‍ച്ചില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ച വിടവാങ്ങല്‍ ചടങ്ങ് നടത്തിയിരുന്നു. മാര്‍ത്തോമ്മ സുറിയാനി സഭയുടെയും, സീറോ മലബാര്‍ കാത്തോലിക്കാ സഭയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.