CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 33 Seconds Ago
Breaking Now

ഇല്ല, കൈവിടില്ല; ആല്‍ഫി ഇവാന്‍സിന്റെ ജസ്റ്റ്ഗിവിംഗ് പേജില്‍ സംഭാവനകള്‍ ഒഴുകുന്നു; പണം സംസ്‌കാര ചടങ്ങുകള്‍ക്ക് ഉപയോഗിക്കണമെന്ന് അഭ്യുദയകാംക്ഷികള്‍

നിയമപോരാട്ടത്തിനും, സംഭാവനകള്‍ക്കും ആ കുരുന്ന് ജീവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല

ആല്‍ഫി ഇവാന്‍സിന്റെ മരണശേഷവും ജസ്റ്റ്ഗിവിംഗ് പേജില്‍ സംഭാവന ഒഴുകിയെത്തുന്നു. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഈ പണം ഉപയോഗിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. 10 മാസം മുന്‍പാണ് ക്രൗഡ് ഫണ്ടിംഗ് പേജിന് ആല്‍ഫിയുടെ ആന്റി സാറാ ഇവാന്‍സ് തുടക്കമിട്ടത്.

ആല്‍ഫിയെ പിടികൂടിയ അജ്ഞാത രോഗം തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും 150,000 പൗണ്ട് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതുവരെ 8000 പേരാണ് പേജിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്. 130,000 പൗണ്ടാണ് ഇന്ന് രാവിലെ 2.30 മരിച്ച ആല്‍ഫിക്കായി സ്വരൂപിക്കപ്പെട്ടത്.

ആല്‍ഫി സാധാരണ നിലയിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാനാണ് ആശുപത്രിക്ക് തിടുക്കമെന്ന് സാറ പേജില്‍ കുറിച്ചിരുന്നു. നിങ്ങള്‍ പോയി അഭിഭാഷകരെ കാണാനാണ് അവര്‍ പറയുന്നത്. ഞങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം, അവനെ മരിക്കാന്‍ അനുവദിക്കാന്‍ കഴിയില്ല, ഹൃദയത്തില്‍ ചേര്‍ത്തുവെച്ച്‌കൊണ്ട് ആന്റി കുറിച്ചു.

എന്നാല്‍ നിയമപോരാട്ടത്തിനും, സംഭാവനകള്‍ക്കും ആ കുരുന്ന് ജീവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും സംഭാവന തുടരുമ്പോള്‍ അത് നല്‍കുന്നവരുടെ മനസ്സുകളില്‍ ആല്‍ഫി ജീവിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.




കൂടുതല്‍വാര്‍ത്തകള്‍.