CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 19 Minutes 47 Seconds Ago
Breaking Now

ജൂനിയര്‍ വനിതാ ഡോക്ടറുടെ നിതംബത്തില്‍ അടിച്ച ഡോക്ടറുടെ പണി പോയി; 9 ദിവസം കൊണ്ട് അയച്ചത് 900 അശ്ലീല വാട്‌സ്ആപ്പ് സന്ദേശങ്ങള്‍

പല തവണമോശമായി പെരുമാറുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതോടെയാണ് ജൂനിയര്‍ ഡോക്ടര്‍ പരാതി നല്‍കിയത്

ജൂനിയര്‍ ഡോക്ടറെ അശ്ലീല സന്ദേശങ്ങള്‍ കൊണ്ട് പൊതിഞ്ഞ ഡോക്ടറെ ജോലിയില്‍ നിന്നും വിലക്കി. ജൂലിയന്‍ പ്രോക്ടറാണ് തന്റെ ജൂനിയറിന് 9 ദിവസം കൊണ്ട് 900 വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചത്. കുളിമുറിയില്‍ സ്വയം ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് ഉള്‍പ്പെടെയുള്ള സ്വന്തം ദൃശ്യങ്ങളും ഈ 37-കാരന്‍ യുവതിക്ക് അയച്ചു.

ഡോക്ടറുടെ തനിനിറം ട്രിബ്യൂണലിന് മുന്നില്‍ പൊളിഞ്ഞ് വീണതോടെ ഇയാളെ പ്രൊഫഷണില്‍ നിന്നും നിരോധിക്കുകയായിരുന്നു. പ്രോക്ടറോട് പല തവണ തന്നെ വെറുതെവിടാന്‍ ഇര ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ശല്യം തുടരുകയായിരുന്നു. ലിങ്കണ്‍ഷയറിലെ ബോസ്റ്റണിലുള്ള പ്രില്‍ഗ്രിം ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ജൂനിയര്‍.

എന്നാല്‍ താന്‍ വലിയ പ്രശസ്തനാണെന്നും യുവതിക്ക് തന്നെ കിട്ടണമെന്ന് മോഹമുണ്ടായിരുന്നെന്നുമാണ് പ്രോക്ടര്‍ ട്രിബ്യൂണലിന് മുന്‍പാകെ അവകാശപ്പെട്ടത്. ഡോക്ടറെ സ്വകാര്യ ഭാഗങ്ങളില്‍ പല തവണ കയറിപ്പിടിക്കുകയും, കൈയില്‍ പിടിക്കാന്‍ ശ്രമിച്ചതിനും മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി.

താനൊരു പ്രണയബന്ധത്തിലാണെന്ന് യുവതി പറഞ്ഞുനോക്കിയെങ്കിലും പ്രോക്ടര്‍ വിടാന്‍ ഭാവമുണ്ടായില്ല. പല തവണമോശമായി പെരുമാറുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതോടെയാണ് ജൂനിയര്‍ ഡോക്ടര്‍ പരാതി നല്‍കിയത്.




കൂടുതല്‍വാര്‍ത്തകള്‍.