CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 7 Minutes 2 Seconds Ago
Breaking Now

സ്വന്തം ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് അറിയാത്ത ആംബര്‍ റൂഡ് ഒഴിഞ്ഞു; ബ്രിട്ടന്റെ ഹോം സെക്രട്ടറി ഇനി ബസ് ഡ്രൈവറുടെ മകന്‍; ഹൗസിംഗില്‍ നിന്നും സാജിദ് ജാവിദ് ആഭ്യന്തരത്തിലേക്ക്

ഇന്ത്യയുമായി ഉറ്റബന്ധം പുലര്‍ത്തുന്ന സാജിദ് ജാവിദ് പല തവണ രാജ്യത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ബ്രിട്ടന്റെ സുപ്രധാനമായ മന്ത്രാലയമാണ് ഹോം ഓഫീസ്. ആ ഓഫീസിലെ സെക്രട്ടറി പദത്തിലേക്ക് ഇതാദ്യമായി വംശീയ ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും ഒരാളെത്തുന്നു. 48-കാരനായ സാജിദ് ജാവിദാണ് ഹോം സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. ഹോം ഓഫീസില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലെന്ന പേരില്‍ ആരോപണവിധേയയായ ആംബര്‍ റൂഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഈ പാക് വംശജന് നറുക്ക് വീണത്.

2017 ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച തെരേസ മേയ് ഗവണ്‍മെന്റില്‍ നിന്നും രാജിവെച്ചൊഴിഞ്ഞ അഞ്ചാമത്തെ മന്ത്രിയാണ് ആംബര്‍ റൂഡ്. ഡെച്ച് ബാങ്കിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറായ ജാവിദ് ഒരു ബസ് ജ്രൈവറുടെ മകനാണ്. വിവിധ സംസ്‌കാരങ്ങളെ സ്വീകരിക്കുന്ന ബ്രിട്ടീഷ് സമൂഹത്തിന്റെ മാതൃകയായാണ് ജാവിദിന്റെ ഉയര്‍ച്ചയെ കാണുന്നത്.

ഇന്ത്യയുമായി ഉറ്റബന്ധം പുലര്‍ത്തുന്ന സാജിദ് ജാവിദ് പല തവണ രാജ്യത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ ടാറ്റ സ്റ്റീല്‍ പ്രവര്‍ത്തനങ്ങളുടെ വില്‍പ്പനയില്‍ സജീവമായി ഇടപെട്ട അദ്ദേഹം ഇന്ത്യന്‍ സ്ഥാപനങ്ങളുമായി അടുപ്പം പുലര്‍ത്തിവരുന്നു. 2010-15 കാലത്തെ ഡേവിഡ് കാമറൂണ്‍ സര്‍ക്കാരില്‍ ഹോം സെക്രട്ടറിയായിരുന്ന കാലത്ത് തെരേസ മേയ് സ്വീകരിച്ച നിലപാടുകള്‍ പിന്തുടര്‍ന്നതാണ് റൂഡിനെ വീഴ്ത്തിയത്.

ദശകങ്ങളോളം ബ്രിട്ടനില്‍ ജീവിച്ച കരീബിയന്‍ വംശജരെ അനധികൃത കുടിയേറ്റക്കാരായി കണ്ടതും, അനധികൃത കുടിയേറ്റക്കാരെ നാടുകത്താന്‍ ടാര്‍ജറ്റ് നിശ്ചയിച്ചിട്ടില്ലെന്ന് പറഞ്ഞതുമാണ് റൂഡിന് പാരയായത്. സംഭവത്തില്‍ റൂഡിന് പുറമെ പ്രധാനമന്ത്രിയും മാപ്പ് പറഞ്ഞെങ്കിലും വിവാദങ്ങള്‍ അവസാനിച്ചില്ല. ഇതോടെയാണ് സാജിദ് ജാവിദ് ഹോം സെക്രട്ടറി പദത്തിലെത്തുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.