CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 59 Minutes 56 Seconds Ago
Breaking Now

ഒന്നായാല്‍ ജനങ്ങള്‍ക്ക് ലാഭം; സെയിന്‍സ്ബറീസ്, ആസ്ദ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ലയനം സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് പ്രഖ്യാപനം;സ്റ്റോര്‍ അടയ്ക്കില്ല, ജോലി നഷ്ടപ്പെട്ടില്ലെന്ന് വാഗ്ദാനം

നിലവില്‍ വിപണിയിലെ നേതാവായ ടെസ്‌കോയെ ഈ ലയനം ഓവര്‍ടേക്ക് ചെയ്യും.

സെയിന്‍സ്ബറീസ്, ആസ്ദ ബ്രാന്‍ഡുകള്‍ കൈകോര്‍ക്കുന്ന കാര്യം അന്തിമതീരുമാനത്തിലേക്ക് എത്തിയതോടെ പുതിയ ഉറപ്പുമായി മേധാവികള്‍. ലയനം മൂലം നാട്ടുകാര്‍ക്ക് ദോഷം സംഭവിക്കില്ലെന്നും സാധനങ്ങളുടെ വില കുറയാനും സഹായിക്കുമെന്നുമാണ് വാഗ്ദാനം. കൂടാതെ സ്‌റ്റോറുകള്‍ അടച്ചുപൂട്ടില്ലെന്നും, തൊഴിസവസരങ്ങള്‍ നഷ്ടമാകില്ലെന്നും സെയിന്‍സ്ബറീസ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് കൂപ്പ് വ്യക്തമാക്കി.

യുകെയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍മാര്‍ ഒത്തുചേരുന്നത് ഒരു വന്‍വമ്പനെയാണ് സൃഷ്ടിക്കുക. പുതിയ ഗ്രൂപ്പിനെ മൈക്ക് കൂപ്പാണ് നയിക്കുക. അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍മാരായ വാള്‍മാര്‍ട്ടാണ് ആസ്ദയെ 1999 മുതല്‍ നയിച്ച് വരുന്നത്. ലയനത്തിന് ശേഷം ഇവര്‍ക്ക് 42% ബിസിനസ്സ് പങ്കാളിത്തമുണ്ടാകും.

ലയനം സാധ്യമാകുന്നതോടെ ജനങ്ങള്‍ സാധാരണമായി വാങ്ങിക്കുന്ന ഉത്പന്നങ്ങളുടെ വിലയില്‍ 10% കുറവ് സംഭവിക്കുമെന്നാണ്‌സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവകാശപ്പെടുന്നത്. സെയിന്‍സ്ബറീസും, ആസ്ദയും രണ്ട് ബ്രാന്‍ഡുകളായി തുടരുമെന്നതിനാല്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടില്ലെന്നും മൈക്ക് കൂപ്പെ അറിയിച്ചു.

നിലവില്‍ വിപണിയിലെ നേതാവായ ടെസ്‌കോയെ ഈ ലയനം ഓവര്‍ടേക്ക് ചെയ്യും. സപ്ലയര്‍മാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള ശക്തി വര്‍ദ്ധിക്കുന്നത് അത്ര നന്നാകില്ലെന്നാണ് വിലയിരുത്തല്‍. എന്തായാലും വിപണിയെ സാരമായി ബാധിക്കുന്ന ലയനം കോമ്പറ്റീഷന്‍ & മാര്‍ക്കറ്റ്‌സ് അതോറിറ്റി പരിശോധിച്ച ശേഷം മാത്രമേ സാധ്യമാകൂ. പരിശോധന വേഗത്തിലാക്കാനാണ് സെയിന്‍സ്ബറീസും, ആസ്ദയും ആവശ്യപ്പെടുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.