CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 55 Minutes 7 Seconds Ago
Breaking Now

റോഡ് സ്മാര്‍ട്ടായി, ഡ്രൈവര്‍മാര്‍ക്ക് തലവേദനയായി; ഒഴിഞ്ഞ റോഡിലും കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കണം; പാലിക്കാത്ത ഡ്രൈവര്‍മാര്‍ പിഴയടച്ച് മടുക്കുന്നു

കുറഞ്ഞ വേഗപരിധി കൃത്യമായി സെറ്റ് ചെയ്യാത്തതാണ് ഡ്രൈവര്‍മാര്‍ക്ക് പണിയാകുന്നതെന്ന് ഹൈവേസ് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെ സ്മാര്‍ട്ട് മോട്ടോര്‍വേകള്‍ ഡ്രൈവര്‍മാര്‍ക്ക് കുരുക്കായി മാറുകയാണ്. തിരക്കൊഴിഞ്ഞ റോഡുകളില്‍ 50എംപിഎച്ച് വേഗത ലംഘിച്ചതിന് പോലും ഫൈന്‍ അടയ്ക്കുകയാണ് ആയിരങ്ങള്‍. തിരക്കേറിയ സമയങ്ങളില്‍ റോഡിലെ തിരക്ക് കുറച്ച് വാഹനങ്ങള്‍ ഓടിക്കാനുള്ള അവസരം ഒരുക്കാനാണ് സ്മാര്‍ട്ട് മോട്ടോര്‍വെ ഒരുക്കിയത്.

ക്യാമറ വഴി ട്രാഫിക് മോണിറ്റര്‍ ചെയ്ത് ആക്ടീവ് സ്പീഡ് സൈനുകള്‍ ഉപയോഗിച്ചാണ് ഈ റോഡുകളിലെ ഗതാഗത നിയന്ത്രണം. എം25, എം6 ഉള്‍പ്പെടെ ഏഴ് വിവിധ മോട്ടോര്‍വെയിലായി 20 സെക്ഷനിലധികം സ്മാര്‍ട്ട് വഴികളുണ്ട്. ആറെണ്ണം നിര്‍മ്മാണത്തിലിരിക്കുകയാണ്, 18 എണ്ണം പദ്ധതിയിലുമുണ്ട്.

കുറഞ്ഞ വേഗപരിധി കൃത്യമായി സെറ്റ് ചെയ്യാത്തതാണ് ഡ്രൈവര്‍മാര്‍ക്ക് പണിയാകുന്നതെന്ന് ഹൈവേസ് ഇംഗ്ലണ്ട് സമ്മതിക്കുന്നു. തിരക്ക് പ്രതീക്ഷിച്ച് 40, 50, 60 എംപിഎച്ച് വേഗതകള്‍ സെറ്റ് ചെയ്ത ഇടങ്ങളില്‍ തിരക്കൊഴിഞ്ഞ് പോകുമ്പോഴും ഡ്രൈവര്‍മാര്‍ പതിയെ വാഹനം ഉരുട്ടേണ്ട ഗതികേടിലാണ്. നാഷണല്‍ സ്പീഡ് ലിമിറ്റ് 70 എംപിഎച്ച് ആണെന്നിരിക്കെ തിരക്ക് കുറവ് ഉപയോഗപ്പെടുത്തിയാല്‍ പിഴയും കിട്ടും.




കൂടുതല്‍വാര്‍ത്തകള്‍.