ബ്രിസ്റ്റോളിലെ സെന്റ് ജോര്ജ്ജില് താമസിക്കുന്ന നിജു ഫിലിപ്പിന്റെ പിതാവ് കട്ടയ്ക്കൽ ഫിലിപ്പോസ് (69) ഹൃദയാഘാതം മൂലം ഇന്ന് നാട്ടിൽ നിര്യാതനായി. തിരുവല്ല തിരുമൂലപുരം ബസേലിയോസ് മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്. സംസ്കാര തീയതി നിശ്ചയിച്ചിട്ടില്ല.നിജുവും കുടുംബവും നാളെ നാട്ടിലേക്ക് തിരിക്കും .
ആനി ഫിലിപ്പാണ് പരേതന്റെ ഭാര്യ , നീത ഫിലിപ്പ് ഏക മകളാണ് .
അഗ്രികള്‍ച്ചര്‍ ഓഫീസറായി റിട്ടയേര്‍ഡ് ആയ അദ്ദേഹം കഴിഞ്ഞ വര്‍ഷം യുകെ സന്ദര്‍ശിച്ചിരുന്നു. ബ്രിസ്റ്റോളിലെ മലയാളികള്‍ക്ക് പരിചിതനാണ് ഇദ്ദേഹം. പരേതന്റെ വിയോഗത്തില്‍ ദുഖിതരായ കുടുംബത്തിന് ബ്രിസ്ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ബ്രിസ്ക എക്സിക്യൂട്ടിവ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. പരേതന്റെ വിയോഗത്തില്‍ ദുഖിതരായ കുടുംബത്തിനൊപ്പം യൂറോപ്പ് മലയാളിയും പങ്കുചേരുന്നു.
വാർത്ത: ജെഗി ജോസഫ്