CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 12 Minutes 2 Seconds Ago
Breaking Now

'വെറും ഇന്ത്യക്കാരന്‍'; ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറെ വംശീയമായി അധിക്ഷേപിച്ച് ലോര്‍ഡിന്റെ ട്വീറ്റ്; എത്ര വിവാദമായാലും പിന്‍വലിക്കില്ലെന്ന് വാശി

ഇത് രണ്ടാം തവണയാണ് വരദ്കര്‍ക്ക് നേരെ ലോര്‍ഡ് വംശീയ അധിക്ഷേപം നടത്തുന്നത്

ഇന്ത്യക്കാരെ അടിമകളാക്കി വെച്ച ഒരു കാലമുണ്ട് ബ്രിട്ടീഷുകാര്‍ക്ക്. പക്ഷെ ഇന്ന് ബ്രിട്ടനിലെ സുപ്രധാന സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ ചെന്നെത്തുമ്പോഴും, ഇന്ത്യ ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമൊക്കെ ഉപഗ്രഹങ്ങളുമായി റോക്കറ്റ് തൊടുക്കുമ്പോഴും ലേശം അസൂയയോടെ മാനത്ത് നോക്കിയിരിക്കുന്ന ബ്രിട്ടീഷുകാര്‍ ഇന്നുമുണ്ട്. അക്കൂട്ടത്തില്‍ വരുന്ന ഒരാളാണ് മുന്‍ സീനിയര്‍ ഉള്‍സ്റ്റര്‍ യൂണിയനിസ്റ്റ് ലോര്‍ഡ് കില്‍ക്ലൂണി. ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറെ 'വെറും ഇന്ത്യക്കാരന്‍' എന്നുവിളിച്ച് അധിക്ഷേപിച്ച് കൊണ്ടാണ് ഇയാള്‍ തന്റെ മനഃസ്ഥിതി വ്യക്തമാക്കിയത്. 

തിങ്കളാഴ്ച നോര്‍ത്തേണ്‍ അയര്‍ലണ്ട് സന്ദര്‍ശിച്ച വരദ്കറുടെ പെരുമാറ്റം മോശമായിരുന്നെന്ന വാര്‍ത്തയ്ക്കുള്ള പ്രതികരണമാണ് വെറും ഇന്ത്യക്കാരനാണ് പ്രധാനമന്ത്രിയെന്ന് കില്‍ക്ലൂണി വിധിയെഴുതിയത്. ഈ ട്വീറ്റ് ശുദ്ധമായ വംശീയ വെറിയാണെന്ന് മുന്‍ ഉള്‍സ്റ്റര്‍ യൂണിയനിസ്റ്റ് നേതാവ് മൈക്ക് നെസ്ബിറ്റ് അഭിപ്രായപ്പെട്ടു. എന്നാല്‍ തന്റെ വാക്ക് വംശീയമാണെന്ന വാദം കില്‍ക്ലൂണി തള്ളി. വിവാദമായാലും ട്വീറ്റ് പിന്‍വലിക്കില്ലെന്ന വാശിയിലാണ് ഇയാള്‍. 

ഇത് രണ്ടാം തവണയാണ് വരദ്കര്‍ക്ക് നേരെ ലോര്‍ഡ് വംശീയ അധിക്ഷേപം നടത്തുന്നത്. 'ദി ഇന്ത്യന്‍' എന്ന് അഭിസംബോധന ചെയ്തുള്ള ട്വീറ്റാണ് നേരത്തെ വിവാദത്തിലായത്. ഈ ട്വീറ്റ് പിന്നീട് പിന്‍വലിച്ചു. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ വരദ്കര്‍ വാശിപിടിച്ചെന്നും, യൂണിയനിസ്റ്റുകളുടെ കാഴ്ചപ്പാടുകളെ തെറ്റിദ്ധരിച്ചെന്നുമാണ് ഇക്കുറി കില്‍ക്ലൂണിയുടെ അവകാശവാദങ്ങള്‍. കൂടാതെ താന്‍ പാതി ഇന്ത്യക്കാരനാണെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ തന്റെ വാക്കുകളില്‍ വംശീയത തീരെയില്ലെന്നും ഇയാള്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.