CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 59 Seconds Ago
Breaking Now

ഗുരുവായൂരിലെ ആനക്കോട്ടയ്‌ക്കെതിരെ പ്രചരണവുമായി സണ്‍ പത്രം; ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കരുതെന്ന് ആഹ്വാനം; അക്രമത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കാന്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ള ചിത്രങ്ങളും!

ആനകളുടെ കണ്ണീര് വീഴുന്ന ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നാണ് ഇവരുടെ ആഹ്വാനം

കേരളത്തിന്റെ ആഘോഷങ്ങള്‍ക്ക് തലയെടുപ്പുള്ള ആനക്കൊമ്പന്‍മാര്‍ സുപ്രധാനമാണ്. തൃശ്ശൂര്‍ പൂരത്തിന് മുതല്‍ പള്ളിപ്പെരുന്നാളിന് വരെ ആനകളെ എഴുന്നള്ളിക്കുന്നുണ്ട്. ഇതെല്ലാം കാണാന്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകളും കേരളത്തില്‍ എത്താറുണ്ട്. ഇവരില്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകളും ഉള്‍പ്പെടുന്നു. എന്നാല്‍ കൊടിയപീഡനത്തിന് ഇരകളാക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഒരുക്കുന്ന ഈ പാവം ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ പണം കൊടുക്കരുതെന്നാണ് സണ്‍ പത്രം ബ്രിട്ടന് നല്‍കുന്ന ആഹ്വാനം. കൊടുംചൂടില്‍ വെള്ളം പോലും കൊടുക്കാതെ ചങ്ങലയ്ക്കിടുന്ന ആനകളുടെ ദുരവസ്ഥ കാണിക്കാനാണ് തങ്ങളുടെ ശ്രമമെന്നും സണ്‍ പത്രം പറയുന്നു. 

ഹാരി പോര്‍ട്ടര്‍ സീരിസിലെ അഭിനേത്രി ഇവാന്ന ലിഞ്ചും ഈ ഉദ്യമത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്. ഇന്ത്യയിലെത്തി ആനയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിച്ച ഇവാന്ന പക്ഷെ ആനകള്‍ നേരിടുന്ന ക്രൂരതകള്‍ കണ്ട് മനസ്സ് മാറ്റിയെന്ന് വ്യക്തമാക്കുന്നു. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെയാണ് ഇവര്‍ പഠനവിധേയമാക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്ന 850,000 ബ്രിട്ടീഷുകാരില്‍ ആയിരങ്ങള്‍ ഇവിടെയും കാഴ്ച കാണാനെത്തുന്നുവെന്നാണ് കണക്ക്. ആന പരിശീലകര്‍ കടുത്ത ക്രൂരത കാണിച്ച് ഭയപ്പെടുത്തിയാണ് ഇവയെ അടക്കിനിര്‍ത്തുന്നതെന്ന് ഇവാന്ന ചൂണ്ടിക്കാണിക്കുന്നു. 

വന്‍ പീഡനത്തിന് ഇരയായി എത്തുന്ന ആനകളില്‍ പകുതിയും പത്ത് വര്‍ഷത്തിനുള്ളില്‍ ചെരിയുന്നതായാണ് സണ്‍ പത്രത്തിന്റെ കണ്ടെത്തല്‍. പക്ഷെ ആനകളുടെ ഈ വേദനയിലും വലിയൊരു ടൂറിസം ആകര്‍ഷണം നിലനില്‍ക്കുന്നതിനാല്‍ ഇത് തുടരുന്നു. ആനയെ വാടകയ്ക്ക് നല്‍കി വന്‍തുക ലഭിക്കുന്നതിനാലാണ് ഈ പീഡനം പ്രയോജനപ്രദമാകുന്നത്. കൊച്ചി എയര്‍പോര്‍ട്ടില്‍ സ്വാഗതം ചെയ്യാന്‍ നില്‍ക്കുന്ന ആനകളുടെ പ്രതിമകളില്‍ പോലും ചങ്ങല ഇട്ടിരിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ക്ക് ചെണ്ട മണിക്കൂറുകളോളം കൊട്ടുകയും, വലിയ ജനക്കൂട്ടത്തിനും മുന്നിലാണ് ആനകളെ നിര്‍ബന്ധിച്ച് നിര്‍ത്തി പീഡിപ്പിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. 

ആനകളുടെ കണ്ണീര് വീഴുന്ന ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നാണ് ഇവരുടെ ആഹ്വാനം. ഇൗ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാനും ഉപദേശമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.