CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 54 Seconds Ago
Breaking Now

ആല്‍ഫിക്ക് വേണ്ടി പോരാടാന്‍ ഇറ്റലി; ആല്‍ഡര്‍ ഹേ ആശുപത്രിക്കെതിരെ കേസിന് പോകാന്‍ ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ തയ്യാറെടുക്കുന്നു; തങ്ങളുടെ പൗരനെ കൊന്നതിന് പകരം ചോദിക്കും; ബ്രിട്ടനും ഇറ്റലിയും തമ്മിലടിക്കും

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് 101 മണിക്കൂറുകള്‍ക്ക് ശേഷമാണ് ആല്‍ഫി ഇവാന്‍സ് അന്ത്യശ്വാസം വലിച്ചത്

ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രിക്കെതിരെ കേസിന് പോകാന്‍ ഇറ്റലി തയ്യാറെടുക്കുന്നു. 23 മാസം പ്രായമായ ആല്‍ഫി ഇവാന്‍സിന്റെ മരണത്തെത്തുടര്‍ന്നാണ് ഈ അപൂര്‍വ്വമായ നീക്കം ഇറ്റലിയിലെ പ്രോസിക്യൂട്ടര്‍മാര്‍ നടത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറ്റലി ആല്‍ഫിക്ക് പൗരത്വം അനുവദിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന് മറ്റൊരു ചികിത്സയും നല്‍കാന്‍ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു ബ്രിട്ടീഷ് ഡോക്ടര്‍മാരും കോടതികളും. ഇക്കാര്യത്തില്‍ ആശുപത്രിയെ കോടതി കയറ്റുകയാണ് ഇറ്റലിയുടെ ലക്ഷ്യം. 

മകനെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ റോമിലെ ആശുപത്രി നല്‍കുന്ന ചികിത്സയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിച്ച മാതാപിതാക്കള്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പോപ്പ് ഫ്രാന്‍സിസിന്റെയും, മുതിര്‍ന്ന ഇറ്റാലിയന്‍ രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ കുഞ്ഞ് ആല്‍ഫിക്ക് ലഭിച്ചിരുന്നു. ആല്‍ഫിയുടെ മരണത്തില്‍ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് ബ്രിട്ടനും, ഇറ്റലിയും തമ്മിലുള്ള നയതന്ത്ര പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരെയും, ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെയും വരെ ചോദ്യം ചെയ്യാന്‍ അനുവാദം ചോദിക്കും. 

ഇത്തരം അപേക്ഷകള്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിന്റെ അനുമതി വാങ്ങിയ ശേഷമാകും നടപ്പാക്കുക. 'ആല്‍ഫി ഇവാന്‍സ് ഒരു ഇറ്റാലിയന്‍ പൗരനായിരുന്നു, അവന്‍ മരിച്ചത് ഒരു വിദേശ രാജ്യത്തും', വിദേശത്തെ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്ന റോമിലെ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ആ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യമാണ്. നിയമത്തിന്റെ കണ്ണില്‍ ലിവര്‍പൂളിലെ ആശുപത്രി ഒരു ക്രിമിനല്‍ നടപടി ചെയ്തതായാണ് കണക്കാക്കുന്നത്. ഇത് പരിശോധിക്കും. ഉന്നത തലങ്ങളില്‍ കേസ് സംബന്ധിച്ച ചര്‍ച്ച നടത്തിയ ശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അന്തിമതീരുമാനം എടുക്കും, യഥാര്‍ത്ഥത്തില്‍ കൊലപാതകത്തിനാണ് കേസെടുക്കുക, ഓഫീസിലെ ശ്രോതസ്സ് വ്യക്തമാക്കുന്നു. 

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് 101 മണിക്കൂറുകള്‍ക്ക് ശേഷമാണ് ആല്‍ഫി ഇവാന്‍സ് അന്ത്യശ്വാസം വലിച്ചത്. കുട്ടിയ്ക്ക് മറ്റൊരിടത്തും ചികിത്സ നല്‍കാന്‍ പാടില്ലെന്ന ഡോക്ടര്‍മാരുടെ വാശിപിടുത്തം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.